Love Or Hate 07 [Rahul Rk]

Posted by

നല്ല ചൂട് ചായയും ചൂടുള്ള ഫ്രഷ് സമൂസയും കഴിച്ചു…
ഷൈനിന്റെ കൂടെ ഉള്ള ഓരോ നിമിഷവും ദിയക്ക്‌ അത്രയും പ്രിയപ്പെട്ടത് ആവാൻ തുടങ്ങിയിരുന്നു…

ചായയുടെ പൈസ ഒക്കെ കൊടുത്ത് അവർ നേരെ ഹോസ്റ്റലിലേക്ക് വിട്ടു…
ഒട്ടും വൈകാതെ തന്നെ അവർ ഹോസ്റ്റലിൽ എത്തി..

ഷൈൻ ഗേറ്റിനു മുന്നിൽ വണ്ടി നിർത്തി.. ദിയ വണ്ടിയിൽ നിന്നും ഇറങ്ങി ഷൈനിന്റെ അടുത്തേക്ക് നിന്നു…

ദിയ: ലേഡീസ് ഹോസ്റ്റൽ ആയത് കൊണ്ട് കയറാൻ പറയുന്നില്ല…

ഷൈൻ: ഏയ്.. അത് കുഴപ്പല്ല..

ദിയ: പിന്നെ ഷൈൻ.. താങ്ക്സ്… താങ്ക്സ് എ ലോട്ട്‌…

ഷൈൻ: എന്തിനാ ഇത്രേം താങ്ക്സ്..??

ദിയ: ഇത് പോലൊരു ദിവസം തന്നതിന്…

ഷൈൻ: ഏയ്… താൻ ചില നേരത്ത് മായ ആകുന്നുണ്ടോ എന്നൊരു ഡൌട്ട്‌…??

ദിയ: ആണല്ലേ… എനിക്കും ചിലപ്പോ അങ്ങനെ തോന്നുന്നുണ്ട്…

ഷൈൻ: ശരി എന്നാൽ.. താൻ ചെല്ല്‌.. നാളെ കാണാം…

ദിയ: ബായ്‌ ഷൈൻ… ആ.. പിന്നെ ഷൈൻ.. തന്റെ ഫോൺ നമ്പർ ഒന്ന് തരണം.. എന്തേലും ഉണ്ടെങ്കിൽ വിളിക്കാലോ..

ഷൈൻ: ഓ അത് നേരാ.. ഞാനും അത് വിചാരിച്ചിരുന്നു… ഓകെ.. നോട്ട്‌ ചെയ്തോളൂ.. 95********

ദിയ: ശരി ഷൈൻ.. ഞാൻ ടെക്സ്റ്റ് ചെയ്യാം…

ഷൈൻ: ഓകെ… ബൈ…

ദിയ ഗേറ്റ് തുറന്ന് അകത്തേക്ക് കയറി..
ഹൊ എന്തൊരു വലിയ ഗേറ്റ്… അകത്തേക്ക് കാണുന്നു പോലും ഇല്ല..
ഷൈൻ വീണ്ടും കോളേജിലേക്ക് വണ്ടി എടുക്കാൻ ഒരുങ്ങിയതും ഫോൺ റിംഗ് ചെയ്തു…

ഇവൾ ഇത്ര വേഗം മിസ്സ് അടിച്ചോ.. നോക്കിയപ്പോൾ ആൻഡ്രൂ ആണ്…

ഷൈൻ: ഹലോ.. ആൻഡ്രൂ പറയെടാ..

ആൻഡ്രൂ: നീ എവിടെ ഇപ്പൊ..??

ഷൈൻ: ഞാൻ ഹോസ്റ്റലിന്റെ മുന്നിൽ.. മഴ പെയ്തത് കൊണ്ട് ലേറ്റ് ആയി പോയി…

ആൻഡ്രൂ: അത് നേരാ.. നീ ഒരു കാര്യം ചെയ് നേരെ വീട്ടിലേക്ക് പോരെ.. ഞാൻ വീട്ടിൽ എത്തി..

ഷൈൻ: ഹേ.. അതെന്ത് പറ്റി..??

ആൻഡ്രൂ: എടാ മഴ പെയ്തപ്പോ ആകെ തണുപ്പ് പിടിച്ചു.. പിന്നെ നീ വരാൻ ലേറ്റ് ആകും എന്നുള്ളത് കൊണ്ട് ഞങൾ ഇങ്ങു പോന്നു..

ഷൈൻ: അല്ല നീ എങ്ങനെ വീടെത്തി..??

ആൻഡ്രൂ: ഞാൻ ഒരു ഉബർ പിടിച്ച് ഇങ്ങ് പോന്നു..

ഷൈൻ: എടാ അപോ നീ ചേച്ചിയോട് എന്ത് പറഞ്ഞു..?

ആൻഡ്രൂ: അത് നീ ഒരു ഫ്രണ്ടിനു സുഖം ഇല്ലാത്തത് കൊണ്ട് അവനെ ഡ്രോപ്പ് ചെയ്യാൻ പോയി എന്ന് പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *