ഷൈൻ അവളുടെ കണ്ണിൽ നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്തു…
പക്ഷേ ആ ചിരി പതിയെ പതിയെ ഒരു അട്ടഹാസമായി മാറുകയായിരുന്നു…
ഷൈനിന്റെ കണ്ണിൽ ദിയ കണ്ട പ്രണയം പതിയെ മാഞ്ഞു പോകുന്നു…
പെട്ടന്നുള്ള ഷൈനിന്റെ മാറ്റത്തിൽ ദിയ ഒന്ന് അൽഭുതപ്പെട്ടു…
ദിയ: എന്ത് പറ്റി ഷൈൻ????
ഷൈൻ ദിയയുടെ കൈ തന്നിൽ നിന്നും തട്ടി മാറ്റി…
ഷൈൻ: നീ എന്താടി കരുതിയത്..?? എനിക്ക് നിന്നോട് പ്രേമം ആണെന്നോ..??
ദിയ: ഷൈൻ എന്താ ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്..??
ഷൈൻ; ഞാൻ പിന്നെ എങ്ങനെ സംസാരിക്കണം..??? നീ എന്താ കരുതിയത്.. കാലാ കാലം ഞാൻ നിന്റെ അടിമയായി നിന്റെ കാൽ കീഴിൽ കഴിഞ്ഞോലും എന്നോ..?? നിനക്ക് ഓർമ്മയുണ്ടോ ആദ്യമായി കണ്ട ദിവസം അത്രേം കുട്ടികളുടെ മുന്നിൽ വച്ച് നീ എന്നെ അപമാനിച്ചത്… അന്ന്… അന്ന് ഞാൻ മനസ്സിൽ കുറിച്ചിട്ടത് ആണ് ഈ ദിവസം…
അന്ന് എനിക്കുണ്ടായ അതെ വിഷമവും അവസ്ഥയും നീയും അനുഭവിക്കണം…
നീ എന്താടി കരുതിയത് ആണുങ്ങളെ ഒക്കെ അങ്ങ് അടക്കി ഭരിക്കാം എന്നാണോ..?? നീ അടക്കം ഉള്ള പെൺ വർഗത്തിന് ഒരു വിചാരം ഉണ്ട്.. നിന്റെ ഒക്കെ തൊലി വെളുപ്പും പണവും കണ്ട് ഞങ്ങൾ ആണുങ്ങൾ അങ്ങ് വീഴും എന്ന്… അങ്ങനെ വീണിരുന്നെടി… ഒരു കാലത്ത്… ഇപ്പൊ അതില്ല… നിനക്ക് അറിയോ.. ഒരുത്തി.. അവളെ ഞാൻ ജീവൻ കൊടുത്ത് സ്നേഹിച്ചു.. എന്നിട്ട് അവസാനം അവള് എന്റെ അണ്ണാക്കിൽ മണ്ണും വാരി ഇട്ട് വേറെ ഒരുത്തന്റെ കൂടെ അമേരിക്കക്ക് പോയി… ഇനി നിനക്ക് ആരുടെ കൂടെ ആടി പൊണ്ടത്..???
ഞാൻ കരുതിയത് നിന്നെ വളക്കാൻ ഒടുക്കത്തെ പാടാകും എന്നാ.. പക്ഷേ നീ വെറും മണ്ടി ആണല്ലോടി…
എനിക്കറിയാം നീ വീണത് എന്നോട് ദിവ്യ പ്രേമം തോന്നിയിട്ട് ഒന്നും അല്ല എന്ന്.. പറ എന്താ കാരണം.. എന്റെ സൗന്ദര്യമോ അതോ കാശോ..??
നീ ഒട്ടും വിഷമിക്കണ്ട മോളെ … എന്നെക്കാൾ സൗന്ദര്യം ഉള്ള ആളെ നിനക്ക് കിട്ടും… ഞാനാ പറയുന്നത്… പിന്നെ ക്യാഷ്.. അത് നിനക്ക് എത്ര വേണം പറ ഞാൻ തരാം… എടീ നിന്റെ തന്ത ഉണ്ടല്ലോ… എന്താ അയാളുടെ പേര്.. ആ വിശ്വനാഥൻ.. അയാൾക്ക് എന്നെ മരുമകൻ ആയി കിട്ടാൻ യോഗം ഇല്ലെടി…
നിനക്ക് അറിയോ..?? ഒന്ന് എന്റെ ജീവിതത്തിലെ.. ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം ആണ്.. എന്റെ ഏറ്റവും വലിയ രണ്ട് ആഗ്രഹങ്ങൾ.. അല്ല അന്ത്യാഭിലാഷം ഇന്ന് പൂവണിഞ്ഞു…
എനിക്കറിയാം മോളെ.. നമ്മൾ ഒരേ ക്ലാസിൽ ആണ്.. നീ ഇനിയും എന്നെ കാണേണ്ടി വരും എന്നൊക്കെ… അത് തന്നെ ആണ് ഇതിലെ ത്രിൽ.. എന്നെ കാണുന്ന ഓരോ നിമിഷവും നിന്റെ ഉള്ളിൽ ഈ നിമിഷം ഓർമ വരണം… നീറി നീറി ഒരു നെരുപ്പോടായി അത് നിന്റെ ഉള്ളിൽ കിടക്കണം… എന്നാ ചെല്ലട്ടെടി… മോളെ…
അത്രേം പറഞ്ഞ് ദിയയുടെ മറുപടിക്ക് കാത്തു നിൽക്കാതെ ഷൈൻ അവിടെ നിന്നും പോയി….
ഷൈനിന്റെ വാക്കുകൾ ആയിരം അസ്ത്രങ്ങൾ കണക്കെ ദിയയുടെ നെഞ്ചകം തുളച്ച് കടന്ന് പോയിരുന്നു…
താൻ കേട്ടത് അത്രയും വാസ്തവം ആണോ എന്ന് വിശ്വസിക്കാൻ ഇപ്പോളും അവൾക്ക് പറ്റുന്നില്ല…