Love Or Hate 07 [Rahul Rk]

Posted by

വണ്ടിയിൽ കയറിയ ദിയ സ്റ്റാർട്ട് ചെയ്ത് വണ്ടി റെയ്സ് ചെയ്യാൻ തുടങ്ങി.. അത് തനിക്ക് കേരാൻ ഉള്ള സിഗ്നൽ ആണെന്ന് മനസ്സിലായത് പോലെ മായ പുറകിൽ കയറി ഇരുന്നു…

പതിവിലും സ്പീഡിൽ ആണ് ദിയ വണ്ടി ഓടിക്കുന്നത്… മായ പേടിച്ച് അവളോട് ചേർന്ന് ഇരിക്കുകയാണ്…

അങ്ങനെ അതികം വൈകാതെ തന്നെ അവർ ഹോസ്റ്റലിൽ എത്തി…
വണ്ടി ഓഫ് ചെയ്ത് അവർ മുറി നോക്കി നടന്നു…
ദിയയുടെ എല്ലാ പ്രവർത്തികളും യാന്ത്രികമായി നടക്കുന്ന പോലെ ആണ് മായക്ക്‌ തോന്നിയത്…

മുറിയിൽ കയറിയ ദിയ ഒന്നും മിണ്ടാതെ ബെഡിൽ ഇരുന്നു…
സത്യത്തിൽ അവളുടെ പ്രവർത്തികളിൽ ഭയം തോന്നിയ മായ അവളോട് ചേർന്നിരുന്നു എന്നിട്ട് വീണ്ടും ആംഗ്യ ഭാഷയിലൂടെ ചോദിച്ചു…

മായ: എന്ത് പറ്റി എന്നൊന്ന് പറ…

ദിയ മുഖം ഉയർത്തി മായയെ നോക്കി.. എന്നിട്ട് പറഞ്ഞു..

ദിയ: ഷൈൻ.. അവൻ എന്നെ ചതിക്കുകയായിരുന്നു….

മായ: എങ്ങനെ..???

ദിയ നടന്ന കാര്യങ്ങൾ മുഴുവൻ മായയോട് പറഞ്ഞു…
എല്ലാം ഒരു ഞെട്ടലോടെ ആണ് മായ കേട്ടിരുന്നത്… അവളുടെ കണ്ണുകൾ പോലും നിറഞ്ഞിരുന്നു…

മായ: അപ്പോ അവൻ പ്രതികാരം ചെയ്തതാണ് അല്ലേ..??

ദിയ: അതെ.. അതിനു നീ എന്തിനാ കരയുന്നത്…??

മായ: ഇനി.. ഇനി.. എന്ത് ചെയ്യും..??

ദിയ തല ഉയർത്തി കൊണ്ട് തന്നെ പറയാൻ തുടങ്ങി…

ദിയ: എന്ത് ചെയ്യണം എന്ന് എനിക്ക് നന്നായി അറിയാം… അവൻ ആരോടാണ് കളിച്ചത് എന്ന് അവന് അറിയില്ല… അവൻ നല്ല ഒരു നടൻ ആണ്.. പക്ഷേ അവന്റെ നാടകം ആരോടായിരുന്നു എന്ന് അവനു അറിയില്ല… തൽക്കാലം നീ ഇക്കാര്യം ആരോടും പറയണ്ട.. അച്ഛനോട് പോലും…

മായ: എന്താ നിന്റെ പ്ലാൻ…??

ദിയ: നീ തൽക്കാലം നിന്റെ നോവൽ അവിടെ നിർത്തി വചേക്ക്‌.. അതിന്റെ ക്ലൈമാക്സ് ഞാൻ പറഞ്ഞിട്ട് എഴുതി തുടങ്ങിയാൽ മതി… ജയിച്ചു എന്ന അഹങ്കാരത്തിൽ നിൽക്കുകയല്ലെ അവൻ.. അത് അങ്ങനെ തന്നെ നിൽക്കട്ടെ… ഉയരത്തിൽ നിന്നും വീഴുമ്പോൾ വീഴ്ചയ്ക്ക് ആക്കം കൂടും…
ഇനി ഞാൻ പറയുന്നത് നീ ശ്രദ്ധിച്ച് കേൾക്കണം.. എനിക്ക് ഷൈനും ആയി യാതൊരു ബന്ധവും ഇല്ല… നമ്മൾ വെറും ക്ലാസ് മേറ്റ്സ് മാത്രം…

മായ: ശരി…

ദിയ മറ്റെന്തൊക്കെയോ മനസ്സിൽ കണക്ക്കൂട്ടുക ആയിരുന്നു….
🌀🌀🌀🌀🌀🌀🌀🌀🌀🌀

Leave a Reply

Your email address will not be published. Required fields are marked *