ഷൈൻ: അത്… എന്ത്.. എന്ത് തോന്നാൻ..???
ആൻഡ്രൂ: ഒരിക്കൽ പോലും നിന്റെ മനസ്സ് പാളിയില്ലെ…??
ആൻഡ്രുവിന്റെ ആ ചോദ്യം ഷൈനിന്റെ മനസ്സിൽ ചെറിയ ഒരു ചാൻചാട്ടം ഉണ്ടാക്കി.. ഷൈൻ അറിയാതെ തന്നെ ആ ചോദ്യം തന്റെ മനസാക്ഷിയോട് ചോദിക്കാൻ തുടങ്ങി….
ഒന്നും പറയാതെ ആലോചിച്ച് നിൽക്കുന്ന ഷൈനിനെ നോക്കി ആൻഡ്രൂ വീണ്ടും ചോദിച്ചു…
ആൻഡ്രൂ: നീ എന്താ ഒന്നും പറയാത്തത്..???
ഷൈൻ: അത് പിന്നെ… മനസ്സ്.. മനസ്സ്… ഇല്ല.. പാളിയൊന്നും ഇല്ല…
ആൻഡ്രൂ: നിന്റെ മറുപടിയിൽ തന്നെ ഉണ്ട് ഷൈൻ അതിന്റെ ഉത്തരം…
ഷൈൻ: ഓകെ.. ഞാൻ സമ്മതിച്ചു… ചിലപ്പോ ഒക്കെ എനിക്ക് അങ്ങനെ തോന്നി… പ്രത്യേകിച്ച് ആ ബസ്സ്‌സ്റ്റ്റോപിൽ ഇരുന്നപ്പോൾ ഒക്കെ… പക്ഷേ അവള് എന്നോട് ചെയ്തതും അഞ്ജലിയുടെ മുഖവും ഒക്കെ മനസ്സിലേക്ക് വരുമ്പോൾ അത് താണെ ഇല്ലാതാവും…
നീ എന്തൊരു സൈക്കോ ആണ് എന്ന് ചോദിക്കാൻ ആണ് ആൻഡ്രുവിന് തോന്നിയത്.. എന്നാൽ അത് പറഞ്ഞാൽ ഉള്ള ഷൈനിന്റെ പ്രതികരണം ഓർത്ത് ഭയന്നപ്പോൾ ആൻഡ്രൂ മറുപടി മാറ്റി…
ആൻഡ്രൂ: ഹും… ഓകെ…
പെട്ടന്നാണ് ഷൈനിന്റെ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വന്നത്…
നോക്കിയപ്പോൾ വാട്ട്സ്ആപ് മെസ്സേജ് ആണ്…
സേവ് ചെയ്യാത്ത നമ്പർ.. എന്നാൽ ഡിപി യിൽ ഉള്ള ഫോട്ടോ കണ്ടപ്പോൾ തന്നെ ഷൈനിന് അത് ദിയ ആണെന്ന് മനസ്സിലായി…
അങ്ങനെ അവർ ഇരുവരും മെസ്സേജ് ചെയ്യാൻ ആരംഭിച്ചു….
ഇത് എല്ലാത്തിന്റെയും ഒരു തുടക്കം ആയിരുന്നു….
കൂടുതലായി ഒന്നും പറയേണ്ട കാര്യം ഇല്ലല്ലോ… ദിയക്ക് ഷൈനിനോട് മുൻപ് എങ്ങും തോന്നിയിട്ടില്ലാത്ത ഒരു തരം ഫീലിങ്സ് വന്നു തുടങ്ങിയിരിക്കുന്നു…
അതിനെ പ്രണയം എന്ന് വിളിക്കാൻ ദിയ സമ്മതിച്ചിരുന്നില്ല എങ്കിലും സത്യം അത് തന്നെ ആയിരുന്നു…
ഷൈൻ തന്റെ ഭാഗം നന്നായി തന്നെ അഭിനയിച്ചു കൊണ്ടിരുന്നു…
പാവം ദിയ ഒന്നും അറിയാതെ ഷൈനിന് തന്നോടുള്ളത് യഥാർത്ഥ പ്രണയം തന്നെ ആണെന്ന് കരുതി ഷൈനിനെ അളവറ്റ് സ്നേഹിക്കുക ആയിരുന്നു….
പലപ്പോഴും ദിയയുടെ നോട്ടത്തിലും സംസാരത്തിലും സൗന്ദര്യത്തിലും എല്ലാം വീണു പോകാതെ ഇരിക്കാൻ ഷൈൻ നനായി പാട് പെട്ടു…
പക്ഷേ ആൻഡ്രൂ സംശയിച്ച പോലെ തന്നെ ഷൈനിന്റെ ഉള്ളിൽ ഉള്ള പക അത്തരം വികാരങ്ങളെ എല്ലാം ഇല്ലാതാക്കി കൊണ്ടിരുന്നു…
കൂട്ടുകാരുടെ കൂടെ ഉള്ളതിനേക്കാൾ സമയം ഷൈൻ ദിയയുടെ കൂടെ ചിലവഴിക്കാൻ തുടങ്ങി…
അവർ ഇരുവരും ഒരിക്കൽ പോലും തങ്ങളുടെ ഇഷ്ടം തുറന്ന് പറഞ്ഞില്ല..
എന്നാൽ ഇരുവർക്കും അത് നനായി അറിയാമായിരുന്നു…