ആൻഡ്രൂ: അത് മതി.. നീ വാക്ക് പറഞ്ഞാൽ വാക്കാണെന്ന് എനിക്ക് അറിഞ്ഞൂടെ..
ഷൈൻ: സുഖിപ്പിക്കാതെ ലൈറ്റ് അണച്ച് കിടക്കാൻ നോക്കെടാ…
ആൻഡ്രൂ: ഓകെ…
🌀🌀🌀🌀🌀🌀🌀🌀🌀
അതിരാവിലെ പതിവിലും നേരത്തെ ആണ് ദിയ എണീറ്റത്.. നോക്കിയപ്പോൾ മായ നല്ല ഉറക്കം ആണ്..
അവളെ എഴുന്നേൽപ്പിക്കാതെ തന്നെ ദിയ കുളിക്കാൻ കയറി…
കുളിച്ച് കഴിഞ്ഞ് വന്നപ്പോളും മായ നല്ല ഉറക്കം ആയിരുന്നു…
ദിയ അത് കാര്യമാക്കാതെ വേഗം തന്നെ ഡ്രസ്സ് എല്ലാം മാറി റെഡിയായി..
സാധാരണ താഴെ എത്തി വണ്ടിയുടെ കണ്ണാടിയിൽ മുഖം നോക്കുന്ന ദിയ.. ഇന്ന് റൂമിലെ കണ്ണാടിക്ക് മുന്നിൽ നിന്ന് മാറുന്നു പോലും ഇല്ല…
പെട്ടന്നാണ് എന്തോ ഓർത്തത് പോലെ ദിയ എന്തോ തിരയാൻ തുടങ്ങിയത്..
പക്ഷേ എത്ര നോക്കിയിട്ടും കാണാത്തത് കൊണ്ട് അവസാനം മായയെ വിളിക്കാൻ തന്നെ അവള് തീരുമാനിച്ചു..
ദിയ: മായ.. മായ…
ഉറക്കച്ചടവോടെ എഴുന്നേറ്റ് കൊണ്ട് മായ എന്താ എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു…
ദിയ: എടി.. നിന്റെ കൺമഷി എന്തെ…??
മായ അൽഭുതത്തോടെ..
മായ: എന്തിനാ കൺമഷി..??
ദിയ: കൺമഷി എന്തിനാ.??? കണ്ണെഴുതാൻ…
മായ: ആർക്ക്…??
ദിയ: വേറെ ആർക്കാ എനിക്ക്..
മായ: എന്താ മോളെ പുതിയ ശീലങ്ങൾ ഒക്കെ..??
ദിയ: ഞാൻ ഇടക്ക് എഴുതാർ ഉണ്ടല്ലോ…
മായ: ഇപ്പൊ പൊയ്ക്കോ.. ഞാൻ കണ്ടുപിടിചോളാം..
ദിയ: അത് നീ എന്താച്ചാ ചെയ്തോ ഇപ്പൊ കൺമഷി എവിടെ വച്ചത് പറ..
മായ അലമാര ചൂണ്ടി അതിന്റെ ഉള്ളിൽ ആണെന്ന് കാണിച്ചു..
ദിയ അലമാര തുറന്ന് കൺമഷി കയ്യിൽ എടുത്തു.. എന്നിട്ട് കണ്ണാടി നോക്കി എഴുതാൻ തുടങ്ങി…
എഴുതി കഴിഞ്ഞ് മായയെ നോക്കി എങ്ങനെ ഉണ്ടെന്ന് ചോദിച്ചു…
അവള് കൈ കൊണ്ട് സൂപ്പർ എന്ന് കാണിച്ചു…
ഒരു വെള്ള ടീഷർട്ടും അതിന്റെ പുറമെ ഒരു മഞ്ഞ ഓപ്പൺ ഷർട്ടും നീല ജീൻസും വെള്ള ഷൂവും ആയിരുന്നു ദിയയുടെ വേഷം…
മുടി പോണി ടെയിൽ ആയി കെട്ടിയിരുന്നു.. കണ്ണിൽ കൺമഷി എഴുതിയത് കൊണ്ട് നല്ല തീക്ഷ്ണത ഉണ്ടായിരുന്നു…