തന്റെ കാമുകൻ വിജയിക്കുക എന്നത് ദിയയുടെ കൂടി ആവശ്യം ആണല്ലോ ഇപ്പൊൾ… അത് കൊണ്ട് അവള് തന്നെ അങ്ങോട്ട് ഷൈനിനോട് ഇക്കാര്യം പറയുക ആയിരുന്നു….
അരവിന്ദ് വളരെ കാര്യമായിട്ട് തന്നെ ആണ് ഷൈനിനെ ട്രെയിൻ ചെയ്യിക്കുന്നത്…
ഷൈനിന് യാതോരു വിധ മുൻപരിചയം ഇല്ലാത്തത് കൊണ്ട് എല്ലാം കുറച്ച് ബുദ്ധിമുട്ട് ആയിരുന്നു… എങ്കിലും ഷൈനിന്റെ ഉള്ളിലെ വാശിയും കടുത്ത നിശ്ചയ ധാർഢ്യവും അതെല്ലാം മറികടക്കാൻ അവനെ സഹായിച്ചു….
കടുത്ത പരിശീലനവും ദിയയോടുള്ള വ്യാജ പ്രണയവും നന്നായി തന്നെ ഷൈൻ മെയിന്റൈൻ ചെയ്തു കൊണ്ടിരുന്നു…
എന്നാൽ അത് അധിക നാൾ നീട്ടിക്കൊണ്ട് പോകേണ്ടി വന്നില്ല… സമയം ആയിരിക്കുന്നു….
അതേ ഫൗണ്ടേഷൻ ഡെയ്ക്ക് ഇനി കേവലം രണ്ട് നാൾ മാത്രം……
🌀🌀🌀🌀🌀🌀🌀🌀🌀🌀
ഗ്രൗണ്ടിൽ നിന്നും ഏറെ നേരത്തെ പ്രാക്ടീസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി പോകാൻ വേണ്ടി പാർക്കിങിലേക്ക് വരികയായിരുന്നു ഷൈനും കൂട്ടുകാരും…
ആൻഡ്രൂ: ടാ അത് അവൻ അല്ലേ അർജുൻ…
ഷൈൻ: അവൻ എന്താ നമ്മുടെ വണ്ടിക്ക് അടുത്ത്..??
അർജ്ജുനും കൂട്ടുകാരും ഷൈനിന്റെ ബൈക്കിന് ചുറ്റും നിൽക്കുക ആയിരുന്നു…
ഷൈനും കൂട്ടുകാരും അടുത്ത് എത്തിയതും അർജുൻ ബൈക്കിന് മുകളിൽ നിന്ന് ഇറങ്ങി ഷൈനിന്റെ അടുത്തേക്ക് ചെന്നു…
അർജുൻ: എന്താ ഷൈൻ… നന്നായി വിയർത്തിട്ടുണ്ടല്ലോ..?? നല്ല ട്രെയിനിംഗ് ആണെന്ന് തോന്നുന്നു…??
ഷൈൻ മറുപടി ഒന്നും പറയാതെ പുച്ഛത്തോടെ ചിരിക്കുക മാത്രം ചെയ്തു…
അർജുൻ: ഓകെ.. അപ്പോ.. ഇനി വെറും രണ്ട് ദിവസം മാത്രം… ഞാൻ ഇവിടെ വന്നത് നമ്മുടെ മാച്ചിനെ കുറിച്ച് കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ ആണ്…
അരവിന്ദ്: എന്ത് കാര്യം..??
അർജുൻ: കുറച്ച് റൂൾസ് ആൻഡ് റഗുലേഷൻ…
അരവിന്ദ്: ഇപ്പൊ ഈ സമയത്ത് എന്ത് റൂൾസ്..??
അർജുൻ: ഹാ.. നിങ്ങള് പേടിക്കണ്ട.. വല്ല്യ സംഭവം ഒന്നും അല്ല…
അരവിന്ദ്: നീ പറ.. കേട്ടിട്ട് പറയാം അംഗീകരിക്കണോ വേണ്ടയോ എന്ന്…
അർജുൻ ചിരിച്ച് കൊണ്ട് പറഞ്ഞ് തുടങ്ങി…
അർജുൻ: ആകെ മൂന്ന് പോയിന്റ് മാത്രം ഒള്ളു…
നമ്പർ വൺ.. നമ്മുടെ മത്സരത്തിന് നോ റെഫ്രി… നമ്പർ ടു.. ബോക്സിങ് മാച്ചിൽ ഉള്ള യാതൊരു നിയമങ്ങളും ഇതിൽ ബാധകം അല്ല.. ജയിക്കണം എങ്കിൽ എതിരാളിയെ അടിച്ച് തോൽപ്പിച്ച് അവനെ കൊണ്ട് പറയിപ്പിക്കണം മതി എന്ന്… നമ്പർ ത്രീ.. യാതൊരു വിധ സേഫ്റ്റി എക്യുപ്മെന്റ്സ് ഉപയോഗിക്കാൻ പാടില്ല.. നോ ഗ്ലൗസ്, നോ ഹാൻഡ് വ്രാപ്, നോ മൗത്ത് ഗാർഡ്.. എനിതിങ്….