Love Or Hate 07 [Rahul Rk]

Posted by

അങ്ങനെ യാത്ര ഒക്കെ പറഞ്ഞ് അവരെല്ലാവരും വീടുകളിലേക്ക് പോയി…
🌀🌀🌀🌀🌀🌀🌀🌀

ദിയയും മായയും ഇതിനോടകം ഹോസ്റ്റലിൽ എത്തിയിരുന്നു… ബെഡിൽ എന്തോ ആലോചിച്ചു കിടക്കുകയായിരുന്നു ദിയ.. അവളെ കണ്ടതും മായ ഒരു മിനിറ്റ് ഒന്ന് നിന്നു…

“സാധാരണ ഇവൾക്ക് ഈ സ്വപ്നം കാണൽ ഒന്നും പതിവില്ലല്ലോ… ഇതെന്ത് പറ്റി..?? ഇനി ഞാൻ സംശയിച്ചത് തന്നെ ആണോ എന്റെ കൃഷ്ണാ…”

ഇത്രേം മനസ്സിൽ ആലോചിച്ച് മായ ദിയയുടെ അരികിൽ ഇരുന്നു…
എന്നിട്ട് അവളെ തട്ടി വിളിച്ച് ആംഗ്യ ഭാഷയിൽ സംസാരിക്കാൻ തുടങ്ങി…

മായ: എന്ത് പറ്റി മോളെ.. എന്താ ഇരുന്ന് സ്വപ്നം കാണുന്നത്..??

ദിയ: എന്ത്.. ഞാൻ ഫൗണ്ടേഷൻ ദിവസത്തെ പറ്റി ആലോചിചതാ…

മായ: ഫൗണ്ടേഷൻ ഒക്കെ ഇതിന്റെ മുന്നെയും വന്നിട്ടുണ്ടല്ലോ.. അന്നൊന്നും ഞാൻ ഈ ആലോചന കണ്ടിട്ടില്ലല്ലോ..

ദിയ: ആ.. ഇത്തവണ കുറച്ച് സ്പെഷ്യൽ ആണ്…

മായ: ഷൈൻ ഉള്ളത് കൊണ്ടാണോ സ്പെഷ്യൽ..??

ദിയ തലയണ എടുത്ത് തമാശയായി മായയെ ഒന്ന് അടിച്ചു…
മായ ആ തലയണ വാങ്ങി മടിയിൽ വച്ചുകൊണ്ട് പറഞ്ഞു…

മായ: സത്യം പറ മോളെ.. നീ അവനെ കുറിച്ച് അല്ലേ ആലോചിച്ചത്..??

ദിയ: അല്ലാ.. അല്ലാ.. അല്ലാ…

മായ: ഓകെ.. ഓകെ.. ദേഷ്യപ്പെടെണ്ട… നീ നാളെ പോകുന്നുണ്ടോ.???

ദിയ: പോണം.. ഇല്ലെങ്കിൽ വർക്ക് തീരും തോന്നുന്നില്ല…

മായ: ഓഹോ.. അപ്പോ വർക്ക് ഉള്ളത് കൊണ്ടാണ്… അല്ലാതെ ഷൈനിനെ കാണാൻ അല്ല…

ദിയ: എന്റെ പൊന്ന് മായെ നീയൊന്ന് നിർത്ത്… എന്താ ഇപ്പോ നിന്റെ പ്രശ്നം..

മായ: ഒന്നുല്ല.. ഞാൻ നിർത്തി…

ദിയ: ഹാ.. പിന്നെ നീ ഞങ്ങളെ ഒന്ന് സഹായിക്കണം…

മായ: ഏത് ഞങ്ങളെ..??

ദിയ: എന്നേം ഷൈനിനെയും..

മായ: എന്ത് സഹായം..???

ദിയ: ഞങൾ ഫൗണ്ടേഷന് പ്രസന്റ് ചെയ്യാൻ ഒരു കോമിക് ബുക്ക് ആണ് പ്ലാൻ ചെയ്യുന്നത്.. അപ്പോ അതിന് വേണ്ടി നീ കുറച്ച് ചെറിയ ചെറിയ കഥകൾ ഒക്കെ എഴുതി തരണം.. അതായത് ഈ കുട്ടിക്കഥകൾ ഒക്കെ ഇല്ലെ.. നമ്മുടെ ബാലരമയിൽ ഒക്കെ വരുന്ന ടൈപ്പ്.. ചെറിയ ഒരു നൊസ്റ്റാൾജിയ കൂടി ആവും…

മായ: അത് ഞാൻ ആലോചിക്കാം.. പക്ഷേ കോമിക് ബുക്ക് ആവുമ്പോൾ പടം ആര് വരക്കും..??

ദിയ: അത് ആൻഡ്രൂ വരചോളും എന്നാ ഷൈൻ പറഞ്ഞത്…

മായ: അപ്പോ നിനക്കും ഷൈനിനും എന്താ പണി..??

ദിയ: അങ്ങനെ പറഞ്ഞാൽ.. പ്രത്യേകിച്ച് പണി ഒന്നും ഇല്ല…

മായ: ആഹാ.. അപ്പോ നിങ്ങള് അടിച്ച് പൊളിച്ച് നടക്കാ ഞങൾ പണി എടുത്ത് മരിക്കാ ല്ലെ…??

Leave a Reply

Your email address will not be published. Required fields are marked *