ആൻഡ്രൂ: അതെന്താ.. ഞങൾ കേൾക്കാൻ പറ്റാത്ത ഒരു കാര്യം..??
ദിയ: അതൊക്കെ പറയാം ആൻഡ്രൂ ഇപ്പൊ ഞങ്ങളെ ഒന്ന് വെറുതെ വിട്…
ആൻഡ്രൂ: ശരി..ശരി..
അങ്ങനെ ദിയയും ഷൈനും നേരെ മറ്റൊരു ബഞ്ചിൽ പോയി ഇരുന്നു…
ഷൈൻ: എന്താടോ..?? പറയാൻ ഉണ്ടെന്ന് പറഞ്ഞത്..??
ദിയ: പറയാൻ ഒരു പ്രധാനപ്പെട്ട കാര്യം ഉണ്ട്… അത് ഞാൻ മാച്ച് കഴിഞ്ഞിട്ട് പറയാം.. പിന്നെ ഇന്ന് എന്റെ അച്ഛൻ വരുന്നുണ്ട്.. ഷൈനിനെ പരിചയപ്പെടാൻ…
ഷൈൻ: എന്നെ പരിചയപ്പെടാനോ..??
ദിയ: അതെ… താൻ വെറുതെ ഒന്ന് പരിചയപ്പെട്ടോ…
ഷൈൻ: എപ്പോഴാ അച്ഛൻ വരുന്നത്..??
ദിയ: മാചിന് മുന്നേ വരും.. അതല്ലേ നല്ലത്..??
ഷൈൻ: അത് മതി.. എന്നെ നല്ല കോലത്തിൽ കണ്ടോട്ടെ…
ദിയ ഷൈനിന്റെ കയ്യിൽ കൈ കോർത്ത് തോളിലേക്ക് തല ചായ്ച്ചു….
ദിയ: മത്സരത്തിൽ ഒക്കെ വിജയിച്ച് നല്ല കുട്ടി ആയി വരുമ്പോൾ ഞാൻ ഒരു കാര്യം പറയാം….
ഷൈൻ: എന്ത് കാര്യം..??
ദിയ: അതൊക്കെ ഉണ്ട്…
ഷൈൻ: ശരി…. ഞാൻ കാത്തിരിക്കാം..
ദിയ പ്രോപ്പോസ് ചെയ്യാനുള്ള പ്ലാനിൽ ആണ് എന്ന് ഷൈനിന് മനസ്സിലായിരുന്നു.. എന്നാൽ അത് അറിയാത്ത പോലെ ഭാവിക്കുകയാണ് ചെയ്തത്…
തന്റെ രണ്ട് പ്ലാനുകളും ഇന്നെ ദിവസം പൂവണിയാൻ പോവുകയാണ് എന്ന സന്തോഷത്തിൽ ആണ് ഷൈൻ…
ദിയ: ഞാൻ ചെല്ലട്ടെ.. മായ തനിച്ചാവും…
ഷൈൻ: ശരി ചെല്ലെടോ.. ഞാനും കുറച്ച് കാര്യങ്ങൾ ഒക്കെ പ്ലാൻ ചെയ്യട്ടെ…
ദിയ: സൂക്ഷിക്കണം…
ഷൈൻ: ശരി…
ഷൈൻ ഒന്ന് ചുറ്റും നോകിയ ശേഷം ആരും കാണുന്നില്ല എന്ന് ഉറപ്പ് വരുത്തി ദിയയുടെ നെറ്റിയിൽ പതിയെ ചുംബിച്ചു…
ദിയ നാണത്താൽ മുഖം താഴ്ത്തി ഇരുന്നു.. പക്ഷേ ഒരു പുഞ്ചിരി അവളുടെ ചുണ്ടിൽ വിരിഞിരുന്നു…
അങ്ങനെ ദിയ മായയുടെ അടുതേക്കും ഷൈൻ കൂട്ടുകാരുടെ അടുത്തേക്കു തിരികെ പോയി…