Love Or Hate 07 [Rahul Rk]

Posted by

മായ: നീ നോക്കിക്കോ അതികം വൈകാതെ അവൻ നിന്നെ പ്രോപ്പോസ് ചെയ്യും..

ദിയ: പിന്നെ.. വട്ട് പറയാതെ പോടി…

മായ: വട്ടല്ല മോളെ.. സത്യം.. പക്ഷേ അത് വേണ്ട.. നീ അവനോട് പോയി പ്രോപ്പോസ് ചെയ്‌..

ദിയ: അതെന്താ അങ്ങനെ..??

മായ: അപ്പോളല്ലെ നോവലിലെ പോലെ ആകതൊള്ളു…

ദിയ: ഓഹ്‌.. നിന്റെ ഒരു നോവൽ… പോടി..

മായ: ഏതായാലും നിങ്ങള് ഒന്നിച്ചല്ലോ.. അത് മതി…

ദിയ: നിനക്ക് നല്ല വട്ടാണ്… നോവൽ എഴുതി വട്ടായതാ എന്ന് തോന്നുന്നു…

മായ മറുപടി പറയാതെ ചിരിക്കുക മാത്രം ചെയ്തു….
സത്യത്തിൽ ഒറ്റയടിക്ക് താൻ പ്രണയത്തിൽ ആണ് എന്ന് സമ്മതിച്ചു കൊടുക്കാൻ ഉള്ള മടി ആയിരുന്നു ദിയക്ക്‌…
പക്ഷേ അവളുടെ ഉള്ള് മറ്റാരേക്കാളും നന്നായി വായിക്കാൻ അറിയുന്ന മായക്ക്‌ അത് എപ്പോഴേ മനസ്സിലായിരുന്നു….
🌀🌀🌀🌀🌀🌀🌀🌀🌀🌀

അങ്ങനെ വീട്ടിൽ എത്തിയ ഷൈനും വള്ളി പുള്ളി തെറ്റാതെ എല്ലാ കാര്യവും ആൻഡ്രുവിനോട് പറഞ്ഞു…
എല്ലാം കേട്ട് നിന്ന ശേഷം അൽപ നേരം ആലോചിച്ചു നിന്ന ശേഷം ആൻഡ്രൂ പറഞ്ഞ് തുടങ്ങി…

ആൻഡ്രൂ: അപ്പോ അവള് വീണു…

ഷൈൻ: അതേ.. അങ്ങനെ തന്നെ ആണെന്ന് തോന്നുന്നു…

ആൻഡ്രൂ: അവള് സീരിയസ് ആണോ..??

ഷൈൻ: അതെനിക്ക് എങ്ങനെ അറിയും..?? ആണെന്ന് തോന്നുന്നു…

ആൻഡ്രൂ: സീരിയസ് ആണെങ്കിൽ നിനക്കും സീരിയസ് ആയിക്കൂടെ..??

ഷൈൻ: എങ്ങനെ..???

ആൻഡ്രൂ: അല്ല.. നിനക്കും അവളെ… സീരിയസ് ആയി.. പ്രണയിച്ചൂടെ….???

ഷൈൻ: ടാ ആൻഡ്രൂ.. നിന്നോട് ഞാൻ ഇതിന്റെ ഉത്തരം മുന്നേ പറഞ്ഞതാണ്…
നിനക്കെന്താ ഇപ്പൊ പെട്ടന്നൊരു മനംമാറ്റം..??

ആൻഡ്രൂ: മനംമാറ്റം ഒന്നും അല്ല അളിയാ ഞാൻ ഒരു സജ്ജശൻ പറഞ്ഞു അത്രേ ഒള്ളു…

ഷൈൻ: എന്തായാലും നിന്റെ ഈ സജ്ജശൻ വേണ്ട….

ആൻഡ്രൂ: ഓകെ.. വേണ്ട.. പക്ഷേ എന്നാലും നീ എന്റെ ഒരു ചോദ്യത്തിന് ഉത്തരം തരണം…

ഷൈൻ: എന്ത് ചോദ്യം..??

ആൻഡ്രൂ: നിങ്ങള് തമ്മില് ഇത്രേം അടുത്ത് ഇടപഴകിയിട്ടും നിനക്ക് അവളോട് ഒന്നും തോന്നിയില്ലേ…???

Leave a Reply

Your email address will not be published. Required fields are marked *