Love Or Hate 07 [Rahul Rk]

Posted by

ദിയ: നിനക്ക് വണ്ടി വേണം എന്നല്ലേ പറഞ്ഞത്… അപ്പോ ഞാൻ ബസ്സിൽ പോണം അല്ലേ…

മായ: അതെ…

ദിയ: ശരി.. അപോ ബൈ…

അങ്ങനെ മായയോട് യാത്രയും പറഞ്ഞ് ദിയ കോളേജിലേക്ക് പുറപ്പെട്ടു…
🌀🌀🌀🌀🌀🌀🌀🌀

കോളേജിൽ എത്തിയതും ഷൈൻ ആദ്യം നോക്കിയത് ദിയയുടെ വണ്ടി ഉണ്ടോ എന്നാണ്.. പക്ഷേ പാർക്കിങ്ങിൽ വണ്ടി കാണാത്തത് കൊണ്ട് ദിയ വന്നിട്ടുണ്ടാകില്ല എന്നാണ് ഷൈൻ കരുതിയത്…

ഷൈൻ: ടാ ആൻഡ്രൂ.. അവള് വന്നിട്ടില്ലല്ലോ..

ആൻഡ്രൂ: വന്നോളും സമയം ആകുന്നല്ലെ ഒള്ളു…

ഷൈൻ: അതെങ്ങനെ… നമ്മൾ തന്നെ ലേറ്റ് ആയല്ലെ വന്നെ…

ആൻഡ്രൂ: ചിലപ്പോ അവള് അതിനേക്കാൾ ലേറ്റ് ആണെങ്കിലോ..??

ഷൈൻ: അതും നേരാ…

ആൻഡ്രൂ: അളിയാ.. നീ എന്തായാലും ദിയ വന്നിട്ടല്ലെ പോകുന്നൊള്ളു.. ഞാൻ ചെല്ലട്ടെ.. ആയിഷ വെയിറ്റ് ചെയ്യുന്നുണ്ടാവും…

ഷൈൻ: ഹാ ശരി ചെല്ല്‌….

അങ്ങനെ ആൻഡ്രൂ പോയപ്പോൾ ഷൈൻ നേരെ ബൈക്കിന്റെ മുകളിൽ കയറി ഇരുന്നു…

ഇവളെന്താ ഇനിയും വരാത്തത്..??
ഇനി വരാം എന്ന് പറഞ്ഞ് പറ്റിക്കുമോ..

ഷെ.. അവളുടെ നമ്പർ ഇത് വരെ വാങ്ങിച്ചില്ലലോ.. ഞാൻ എന്തൊരു മണ്ടൻ ആണ്.. ഏതായാലും ഇന്ന് വാങ്ങിക്കണം…

അങ്ങനെ ഓരോന്ന് ആലോചിച്ച് ഷൈൻ ബൈക്കിന്റെ മോളിൽ തന്നെ ഇരിക്കുകയായിരുന്നു..

പെട്ടന്നാണ് ആരോ വന്ന് ഷൈനിന്റെ തോളിൽ കൈ വച്ചത്…
ഞെട്ടിപ്പോയ ഷൈൻ ബൈക്കിന്റെ മുകളിൽ നിന്ന് ചാടി ഇറങ്ങി തിരിഞ്ഞ് നോക്കി…

വേറെ ആരും അല്ല.. മീനാക്ഷി ആയിരുന്നു.. ഷൈനിന്റെ ഞെട്ടൽ കണ്ട് പൊട്ടിച്ചിരിക്കുകയായിരുന്നു അവള്…

മീനാക്ഷി: എന്തൊരു പേടിയാ ചേട്ടാ ഇത്..??

ഷൈൻ: നിനക്ക് ഇന്നെന്താ ഇവിടെ പരിപാടി..??

മീനാക്ഷി: എനിക്ക് പ്രത്യേകിച്ച് പരിപാടി ഒന്നും ഇല്ല.. അതിപ്പോ വീട്ടിൽ ഇരുന്നാലും അങ്ങനെ തന്നെ അത് കൊണ്ട് ഇങ്ങോട്ട് വരാൻ തോന്നി…

ഷൈൻ: ഓഹ്‌..

Leave a Reply

Your email address will not be published. Required fields are marked *