ദിയ: സാധാരണ ഇങ്ങനെ ഫൗണ്ടേഷൻ ഒക്കെ ഉണ്ടാവുമ്പോൾ താൽപര്യം ഉള്ളവർക്ക് സൺഡേ വന്നും വർക്ക് ചെയ്യാം.. കോളേജ് ഓൺ ആയിരിക്കും…
ദിയയോട് അടുക്കാൻ ഇതും ഒരു അവസരം ആകും എന്ന് ഷൈനിന് തോന്നി…
ഷൈൻ: എല്ലാവരും വരുമോ??
ദിയ,: ഹാ.. താൽപര്യം ഉള്ളവർ ഒക്കെ വരും..
ഷൈൻ: താൻ വരുന്നില്ലേ..??
ദിയ: താൻ ഇല്ലാതെ ഞാൻ മാത്രം വന്നിട്ടെന്ത് കാര്യം..??
ഷൈൻ: ഞാനും വരുന്നുണ്ടല്ലോ..
ദിയ: ഓകെ.. എന്നാ ഞാനും വരാം…
അവർ രണ്ടുപേരും പരസ്പരം ചിരിച്ചു…
അങ്ങനെ വൈകുന്നേരം വരെ അവർ ജോലികൾ തുടർന്നു.. അന്നത്തെ ടാസ്‌ക്കും വളരെ ഭംഗിയായി തന്നെ അവർ പൂർത്തിയാക്കി…
ഷൈൻ: ദിയ.. സമയം കഴിഞ്ഞു നമുക്ക് ഇറങ്ങിയാലോ..??
ദിയ: ഒകെ ഷൈൻ.. ഇറങ്ങാം…
അവർ രണ്ടുപേരും ബുക്കും രജിസ്റ്ററും യഥാ സ്ഥാനത്ത് വച്ച് പുറത്തേക്ക് ഇറങ്ങി..
വാതിൽ പൂട്ടുന്നതിന്റെ ഇടക്ക് ദിയ ചോദിച്ചു..
ദിയ: താൻ നേരെ ഗ്രൗണ്ടിലേക്ക് ആവും അല്ലേ..??
ഷൈൻ: അതെ പ്രാക്ടീസ് ഉണ്ട്…
ദിയ: അപ്പോ ശരി ഷൈൻ നാളെ കാണാം..
ദിയ വാതിൽ പൂട്ടി തിരിഞ്ഞു കൊണ്ട് ഷൈനിന് നേരെ കൈ നീട്ടി കൊണ്ട് ആണ് പറഞ്ഞത്…
ഷൈനും ദിയയുടെ കൈ പിടിച്ച് പറഞ്ഞു..
ഷൈൻ: ബൈ ദിയ…
പക്ഷേ പെട്ടെന്നുണ്ടായ ആക്ഷ്ചര്യത്തിൽ കൈ വിടാൻ ഷൈൻ മറന്നു പോയി…
ദിയ: അല്ല.. എന്താ പോകുന്നില്ലേ..??
ഷൈൻ പെട്ടന്ന് കൈ വിട്ടുകൊണ്ട്…
ഷൈൻ: അയ്യോ.. സോറി ദിയ…
ദിയ: ഏയ് it’s okay…
അത്രേം പറഞ്ഞു കൊണ്ട് ദിയ അവിടെ നിന്നും ചിരിച്ച് കൊണ്ട് മായയുടെ അടുത്തേക്ക് പോയി…
ഷൈൻ നേരെ പാർക്കിങിലേക്ക് നടന്നു…
ആൻഡ്രൂ: എന്തായി മോനെ…??
ഷൈൻ: എന്തായി എന്ന് ചോദിച്ചാൽ അറിയില്ല.. പക്ഷേ അവളിൽ എന്തൊക്കെയോ ഒരു മാറ്റം കാണുന്നുണ്ട്…
ആൻഡ്രൂ: ഞാൻ അപ്പോ തന്നെ പറഞ്ഞില്ലേ.. എടാ ഒരു പെണ്ണിന് മാറാൻ ഇതൊക്കെ മതി…