Love Or Hate 07 [Rahul Rk]

Posted by

യാത്രയിൽ ഉടനീളം വാ തോരാതെ അവർ രണ്ടുപേരും സംസാരിച്ച് കൊണ്ടിരുന്നു…
ഓരോന്ന് പറഞ്ഞ് പൊട്ടിച്ചിരിചും പരസ്പരം കളിയാക്കിയും അവർ പോയികൊണ്ടിരുന്നു…

പെട്ടന്നാണ് ആകാശം മുഴുവൻ ഇരുണ്ട് കൂടിയതും കാറു വച്ചതും… ചെറുതായി ഇടിയും വെട്ടുന്നുണ്ട്.. ഒരു ചെറിയ കാറ്റും വീശുന്നുണ്ട്…

ദിയ: ഷൈൻ.. ഒരു മഴക്കോള് കാണുന്നുണ്ടല്ലോ…

ഷൈൻ: അതെ പെട്ടന്ന് പോകാം…

ഷൈൻ അത് പറഞ്ഞ് തീർന്നതും വലിയ വലിയ തുള്ളികൾ ആയി ആദ്യം ചെറുതായും പിന്നെ വലുതായും മഴ പെയ്യാൻ ആരംഭിച്ചു…

പേരും മഴ എന്ന് പറഞ്ഞാൽ പോര അത്രക്കും മഴ.. ഒരു നിലക്കും വണ്ടി ഓടിച്ച് പോകാൻ പറ്റാത്ത അവസ്ഥ…

ഷൈൻ: നമുക്ക് ആ ബസ് സ്റ്റോപ്പിൽ കയറി നിക്കാം… മഴ തോർന്നിട്ട്‌ പോകാം…

ദിയ: ശരി….

അങ്ങനെ ഷൈൻ തൊട്ട് മുന്നിൽ കണ്ട ബസ്സ് സ്റ്റോപ്പിന് മുന്നിൽ വണ്ടി നിർത്തി.. അവർ രണ്ടുപേരും ഓടി അകത്തേക്ക് കയറി…

ബസ്സ് സ്റ്റോപ്പ് എന്ന് പറയുമ്പോൾ ഒരു പഴയ കെട്ടിടം.. ഉള്ളിൽ നല്ല വൃത്തി ഉണ്ടെങ്കിലും പുറം ആകെ പായൽ പിടിച്ചിരുന്നു… അതിന്റെ പിറകിൽ ആയി വലിയ ഒരു ഗുൽമോഹർ മരം…

ഒരു പന്തൽ എന്നോണം അത് സ്റ്റോപ്പിന് മുകളിൽ തല ഉയർത്തി നിന്നു…
അതിന്റെ ചുവന്ന പുഷ്പങ്ങൾ റോഡിലും സ്റൊപ്പിന്റെ പരിസരത്തും മഴയിൽ നനഞ്ഞ് കിടന്നിരുന്നു….

അവരെ കൂടാതെ മറ്റാരും അവിടെ ഉണ്ടായിരുന്നില്ല…
എപ്പോഴെങ്കിലും പോകുന്ന ചില കാറുകൾ ഒഴിച്ചാൽ റോഡിലും വണ്ടികൾ ഒന്നും ഇല്ല…
മഴ അപ്പോളും തകർത്ത് പെയ്യുകയാണ്…

ഷൈൻ: പെട്ടൊന്നൊരു മഴ അല്ലേ.. ഒടുക്കത്തെ തണുപ്പ്…

ദിയ: അതെ.. ഇനി ഇപ്പൊ എപ്പോ തോരുവോ എന്തോ..??

അവർ രണ്ടുപേരും സ്റ്റോപ്പിൽ ഇരുന്നു…
രണ്ടുപേരും അടുത്തടുത്ത് ആയാണ് ഇരിക്കുന്നത്…
നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്… ഇടിമുഴക്കം ചെറുതായി കേൾക്കാം…

ദിയ മറ്റൊന്നും ശ്രദ്ധിക്കാതെ കൊച്ചു കുട്ടികളെ പോലെ മഴയും നോക്കി കൊണ്ട് ഇരിപ്പാണ്…

ഷൈൻ ദിയയെ ഒന്ന് ശ്രദ്ധിച്ചു നോക്കി…
അവളുടെ ചുണ്ടുകൾ ചെറുതായി വിറക്കുന്നുണ്ട്… ചിലപ്പോൾ മഴ നനഞ്ഞതിന്റെയും കാറ്റ് വീശുന്നതിന്റെയും കൊണ്ടാവാം…

ഷൈൻ ഒന്നുകൂടി ദിയയോട് ചേർന്ന് ഇരുന്നു… എന്നിട്ട് ഇരിപ്പിടത്തിൽ വച്ചിരുന്ന അവളുടെ കൈക്ക്‌ മേലെ പതിയെ കൈ വച്ചു…

Leave a Reply

Your email address will not be published. Required fields are marked *