ദിയ എന്തെ എന്ന അർത്ഥത്തിൽ പുരികം ഉയർത്തി ഷൈനിനെ കാണിച്ചു…
ഷൈൻ ഒന്നുമില്ല എന്ന അർത്ഥത്തിൽ ചുമലുയർത്തി കാണിച്ചു…
ഷൈനിന്റെ കൈ പതിയെ ദിയയുടെ കയ്യിനെ മുറുകെ പിടിച്ചു…
മറ്റൊന്നും ആലോചിക്കാതെ ദിയയും അവളുടെ കയ്യാൽ ഷൈനിന്റെ കയ്യിൽ മുറുകെ പിടിച്ചു….
ഇരുവരുടെയും കണ്ണുകൾ പരസ്പരം ഉടക്കി….
അവരിരുവരിലും പ്രണയം നിറഞ്ഞ് തുളുമ്പി.. ജീവിതത്തിൽ മുൻപ് എങ്ങും അനുഭവിച്ചിട്ടില്ലാത്ത ഒരു തരം ഫീലിംഗ് ദിയ ആദ്യമായി അനുഭവിക്കുകയായിരുന്നു….
അവള് അറിയാതെ തന്നെ ഷൈനിന്റെ തോളിലേക്ക് തല ചായ്ച്ചു…
ഷൈനിന്റെ കണ്ണുകളിൽ അപ്പോൾ ഉണ്ടായ ഭാവം ഇരയെ കെണിയിൽ വീഴ്ത്തിയ വേട്ടക്കാരന്റെതിന് സമാനം ആയിരുന്നു….
മഴ തോരുന്നത് വരെ അവർ അവിടെ അങ്ങനെ ഇരുന്നു… തമ്മിൽ ഒന്നും സംസാരിച്ചില്ല…
എങ്കിലും ദിയ ഷൈനിനെ പ്രണയിക്കുന്നു എന്നതിന് ഇതിൽ പരം തെളിവ് ഒന്നും തന്നെ വേണ്ടായിരുന്നു….
ബസ്സ് സ്റ്റോപ്പിന്റെ ഷീറ്റിൽ നിന്നും മഴ തുള്ളികൾ നിലത്ത് വീഴുന്ന ശബ്ദം മാത്രം…
ഷൈൻ പതിയെ ദിയയെ തട്ടി വിളിച്ചു.. അവളുടെ കൈ അപ്പോളും ഷൈനിന്റെ കൈക്കുള്ളിൽ ആയിരുന്നു…
ഷൈൻ: ദിയ.. പോകാം…??
ദിയ ഷൈനിന്റെ തോളിൽ നിന്നും തല ഉയർത്തി നോക്കിയ ശേഷം ചിരിച്ച് കൊണ്ട് പോകാം എന്ന് പറഞ്ഞു….
അങ്ങനെ അവർ രണ്ടുപേരും വണ്ടിയിൽ കയറി യാത്ര തുടർന്നു…
മഴ പെയ്ത് തോർന്നത് കൊണ്ട് നല്ല തണുപ്പാണ്…. കാറ്റ് അടിച്ച് കേറുന്നുണ്ട്…
ദിയ പുറകിൽ കൂനി കൂടി ഇരിപ്പാണ്…
കുറച്ച് മുന്നോട്ട് വന്നപ്പോൾ ആണ് ഒരു ചീനി മരത്തിന്റെ ചുവട്ടിൽ കുറച്ച് ബെഞ്ച് ഒക്കെ ഇട്ട് ഈവനിംഗ് സ്നാക്സ് എന്ന ബോർഡ് ഒക്കെ വച്ച് ഒരു ചായക്കട ഷൈൻ കണ്ടത്…
ഷൈൻ: ദിയാ.. ഓരോ ചായ കുടിച്ചാലോ..???
ഇൗ തണുപ്പത്ത് നല്ല ചൂട് ചായ കുടിച്ചാൽ അടിപൊളി ആയിരിക്കും…
ഷൈനിനോട് നോ പറയാൻ ദിയക്ക് തോന്നിയില്ല… അത് കൊണ്ട് അവള് ചിരിച്ച് കൊണ്ട് ഓകെ പറഞ്ഞു…
ഷൈൻ കടയുടെ മുന്നിൽ വണ്ടി നിർത്തി..
എന്നിട്ട് അവർ രണ്ടുപേരും ഇറങ്ങി ബഞ്ചിൽ ഇരുന്നു…