Love Or Hate 07 [Rahul Rk]

Posted by

ഷൈൻ: ഓകെ.. തനിക്ക് അത്ര നിർബന്ധം ആണെങ്കിൽ തരാം.. പക്ഷേ താൻ ഇപ്പോഴും എന്നെ ഒരു ഫ്രണ്ടായി കാണുന്നില്ല എന്നാകും അതിന്റെ അർത്ഥം….

ദിയ: അയ്യോ ഞാൻ അങ്ങനെ കരുതി പറഞ്ഞതല്ല…

ഷൈൻ: അല്ലല്ലോ..??

ദിയ: അല്ല…

ഷൈൻ: എന്നാ വാ.. വണ്ടിയിൽ കേറ്…

ഷൈൻ വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു.. ദിയ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കയറി ഇരുന്നു…
ദിയ കയറിയതും ഷൈൻ വണ്ടി മുന്നോട്ടെടുത്തു….

ദിയ മുന്നത്തേ പോലെ ഷൈനിന്റെ തോളിൽ കൈ വച്ച് മുന്നോട്ടാഞ് കൊണ്ട് ചോദിച്ചു…

ദിയ: പിണക്കത്തിൽ ആണോ..??

ഷൈൻ: എനിക്ക് പിണക്കം ഒന്നും ഇല്ല..

ദിയ: സോറി ഷൈൻ.. ഞാൻ അങ്ങനെ ഒന്നും കരുതി പറഞ്ഞതല്ല… ഫോമൽ ആയി ചോദിച്ചു എന്നെ ഒള്ളു…

ഷൈൻ: എന്നാ കേട്ടോ.. എന്റെ മുന്നിൽ ഇനി തനിക്ക് ഈ ഫോർമാലിട്ടി ഒന്നും വേണ്ട…

ദിയ: ഓകെ.. ശരി സമ്മതിച്ചു… ഇനി ഒന്ന് ചിരിക്ക്….

ഷൈൻ: 😊😊

സത്യത്തിൽ ഈ നിമിഷങ്ങൾ അത്രയും ദിയ ഒരുപാട് എൻജോയ് ചെയ്യുന്നുണ്ടായിരുന്നു… ഷൈൻ തന്നോട് കാണിക്കുന്ന അടുപ്പത്തിൽ ദിയ ഒരുപാട് സന്തുഷ്ട ആയിരുന്നു…
അവള് പോലും അറിയാത്ത ഒരു തരം അഡിക്ഷൻ അവൾക്ക് ഷൈനിൽ വന്നുകൊണ്ടിരിക്കുക ആയിരുന്നു…

എന്നാൽ ഷൈൻ ആകട്ടെ തന്റെ ലക്ഷ്യം മാത്രം മുന്നിൽ കണ്ട് കൊണ്ട് ആയിരുന്നു ദിയയോട് പെരുമാറുന്നത് മുഴുവൻ..
ഷൈനിന്റെ വാക്കിലോ പ്രവർത്തിയിലോ ഒരു തരി പോലും ആത്മാർഥതയും ഇല്ലായിരുന്നു…

പിന്നെയും ഒരുപാട് മിണ്ടിയും പറഞ്ഞും അവർ കോളജിൽ എത്തി….
സത്യത്തിൽ ഫുഡ് ഒക്കെ ഓർഡർ ചെയ്ത് അത് കിട്ടി കഴിച്ച് ഒക്കെ വന്നപ്പോഴേക്കും സമയം ഒരുപാട് വൈകിയിരുന്നു..

അത്കൊണ്ട് മറ്റുള്ളവർ ഒക്കെ അതാത് സ്ഥലങ്ങളിൽ എത്തിയിരുന്നു…
ആൻഡ്രുവും മറ്റുള്ളവരും പോയിക്കാണും എന്നുറപ്പുള്ളത് കൊണ്ട് ഷൈൻ ദിയയുടെ കൂടെ ലൈബ്രറിയിലേക്ക് നടന്നു…

ഷൈൻ: നമ്മൾ കുറച്ച് ലേറ്റ് ആയി അല്ലേ..???

ദിയ: കുറച്ച്.. സാരല്ല…

ദിയ താക്കോൽ ഇട്ട് താഴ് തുറന്നു.. അവർ രണ്ടുപേരും ലൈബ്രറിയിൽ കയറി…
അങ്ങനെ ഒട്ടും വൈകാതെ തന്നെ അവർ തങ്ങളുടെ ജോലികൾ ആരംഭിച്ചു….

Leave a Reply

Your email address will not be published. Required fields are marked *