അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പൊഴിഞ്ഞ് അത് തറയിൽ വീണ് ചിതറി….
🌀🌀🌀🌀🌀🌀🌀🌀🌀🌀🌀ഷൈൻ നേരെ പോയത് തിരികെ ലോക്കർ റൂമിലേക്ക് ആയിരുന്നു…ഷൈൻ: ടാ വിഷ്ണു …ഏതെങ്കിലും മറ്റവനെ കണ്ട് ഒരു വണ്ടി ഒപ്പിക്ക് നമുക്ക് പോകാം…
ആൻഡ്രൂ: എങ്ങോട്ട്..??
ഷൈൻ: ബാറിലേക്ക്… ഇന്ന് ആഘോഷങ്ങളുടെ രാവാണ്.. ആർമാധിക്കൻ ഉള്ള രാവ്… മുഴുവൻ ചിലവും എന്റെ വക.. ഇന്ന് നമ്മൾ അടിച്ച് ഓഫാകുന്നു…
അരവിന്ദ്: അതൊക്കെ അവിടെ നിൽക്കട്ടെ… നീ ദിയയോട് എന്ത് പറഞ്ഞു…
ഷൈൻ: അവൾക്ക് കൊടുക്കാൻ ഉള്ളത് ഞാൻ കൊടുത്തിട്ടുണ്ട്…
അരവിന്ദ്: നീ അവളെ തേച്ച് അല്ലേ..??
ഷൈൻ: അതെങ്ങനെ..?? അതിനു ഞാൻ അവളെ പ്രമിച്ചിട്ടെ ഇല്ലല്ലോ..??
അരവിന്ദ്: എന്തൊക്കെ പറഞ്ഞാലും ചതി ചതി തന്നെ അല്ലെ..??
ഷൈൻ: നീ വെറുതെ നല്ലൊരു ദിവസം ആയിട്ട് ഉടക്കാൻ നിക്കല്ലെ…
അരവിന്ദ്: ശരി.. ഞാൻ ഒന്നും പറയുന്നില്ല…
ഷൈൻ : നിങ്ങള് വാ.. രണ്ടെണ്ണം അകത്ത് ചെല്ലുമ്പോ നിങ്ങടെ ഈ കുറ്റബോധം ഒക്കെ മാറും…
അങ്ങനെ ഷൈനും കൂട്ടുകാരും തങ്ങൾ നേടിയ വിജയം ആഘോഷിക്കാൻ അവർ പറഞ്ഞ പോലെ തന്നെ ബാറിലേക്ക് പോയി….
🌀🌀🌀🌀🌀🌀🌀🌀🌀🌀
ഒരുപാട് നേരം ആ വരാന്തയിൽ തന്നെ ചിലവഴിച്ച ദിയ മായയുടെ മെസ്സേജ് വന്നപ്പോൾ ആണ് സ്വബോധത്തിലേക്ക് തിരികെ വന്നത്…
എവിടെയാണ് എന്ന് ചോദിച്ചാണ് മായയുടെ മെസ്സേജ്…
ദിയ മറുപടി ഒന്നും കൊടുക്കാതെ നേരെ വാഷ് റൂമിൽ പോയി മുഖം ഒക്കെ ഒന്ന് കഴുകി വൃത്തിയാക്കി മായയുടെ അടുത്തേക്ക് നടന്നു…
പുറത്ത് വണ്ടിയുടെ അടുത്ത് ദിയയെ കാത്ത് നിൽക്കുകയായിരുന്നു മായ.. ദിയയെ കണ്ടതും ആകാംഷയോടെ എന്തായി എന്ന് ചോദിച്ച് കൊണ്ട് മായ അവളുടെ അടുത്തേക്ക് ചെന്നു…
മായ: എന്തായി..???
ദിയ: കീ എടുക്ക്…
മായ: എന്തായി പറ…
ദിയ: നിന്നോട് കീ എടുക്കാൻ അല്ലേ പറഞ്ഞത്…
ദിയയുടെ സ്വഭാവത്തിൽ എന്തോ പന്തികേട് തോന്നിയ മായ വേഗം ചാവി കൊടുത്ത് മാറി നിന്നു…