Love Or Hate 07 [Rahul Rk]

Posted by

ബ്രേക്കിനൊന്നും പോയില്ലെങ്കിലും കുറച്ച് നേരം അവർ അവിടെ തന്നെ റെസ്റ്റ് എടുത്തു…
എന്നിട്ട് വീണ്ടും ജോലികൾ ആരംഭിച്ചു….

അങ്ങനെ മണി ഒന്നായി.. ലഞ്ച് ബ്രേക്കിന് ഉള്ള സമയം.. ഷൈൻ വാച്ചിൽ നോക്കി കൊണ്ട് ദിയയോട് ചോദിച്ചു…

ഷൈൻ: ദിയ.. മണി ഒന്നായി.. ലഞ്ച് ബ്രേക്കിന് പോയാലോ..?? അതോ മായ ഇല്ലാത്തത് കൊണ്ട് പട്ടിണി ആണോ..??

ദിയ: ഏയ്.. പട്ടിണി ഒന്നും അല്ല.. പക്ഷേ ഫൂഡ് കൊണ്ട് വന്നില്ല…. പുറത്ത് നിന്ന് കഴിക്കണം…

ഷൈൻ: അതെന്ത് പറ്റി..??

ദിയ: ഞായറാഴ്ച ഹോളിഡേ അല്ലേ.. അത്കൊണ്ട് ഹോസ്റ്റ്റ്‌ലിൽ ലഞ്ച് ലേറ്റ് ആയെ ഉണ്ടാക്കൂ…

ഷൈൻ: ഹോ…

ഈ അവസരം നന്നായി മുതലാക്കാൻ തന്നെ ഷൈൻ തീരുമാനിച്ചു…

ഷൈൻ: ഞാനും എന്തായാലും പുറത്ത് നിന്ന് ആണല്ലോ.. എന്നാ നമുക്ക് ഒരുമിച്ച് പോകാം… താൻ ഏതായാലും വണ്ടിയും എടുത്തിട്ടില്ല…

ദിയ: തന്റെ കൂടെ ഫ്രണ്ട്സ് ഇല്ലെ…

ഷൈൻ: അത് സാരല്ല.. അവന്മാരോട് ഞാൻ പറഞ്ഞൊളാം… ഇന്ന് നമുക്ക് വിട്ട് തരാൻ…

ദിയ: അതെന്താ അങ്ങനെ..??

ഷൈൻ: അല്ല.. നമ്മൾ.. അദ്യായിട്ട്‌ അല്ലേ.. ഒരുമിച്ച്….

ദിയ പെട്ടന്ന് അങ്ങനെ ചോദിച്ചെങ്കിലും ഉള്ളിൽ ചിരിച്ചുകൊണ്ട് അതെല്ലാം ആസ്വദിക്കുന്നുണ്ടായിരുന്നു…

ദിയ: ശരി എന്നാൽ ഇറങ്ങാം…

ഷൈൻ: ഓകെ… താൻ വാതിൽ പൂട്ടി വാ.. ഞാൻ താഴെ കാണും…

ഷൈൻ കോണി ഇറങ്ങി നേരെ പാർക്കിങിലേക്ക്‌ ഓടി… വേഗം ചെന്ന് വണ്ടി എടുത്ത് എൻട്രൻസിന്റെ മുന്നിൽ കൊണ്ട് പോയി നിർത്തി.. എന്നിട്ട് ഫോൺ എടുത്ത് ആൻഡ്രുവിന് വിളിച്ചു…

ആൻഡ്രൂ: ഹലോ.. നീ ഇറങ്ങിയോ.. നിക്ക്‌ ഞാൻ ഇപ്പൊ ഇറങ്ങും…

ഷൈൻ: ടാ ഞാൻ ഇന്ന് നിങ്ങളുടെ കൂടെ ഇല്ല…

ആൻഡ്രൂ: ഏ.. അതെന്താ..??

ഷൈൻ: ടാ ഞാനും ദിയയും കൂടി പോവാ.. അതുകൊണ്ട്…

ആൻഡ്രൂ: ഓഹോ.. അപ്പോ അവിടം വരെ ഒക്കെ ആയി കാര്യങ്ങൾ…

ഷൈൻ: എല്ലാം ഞാൻ വൈകീട്ട് പറയാം.. നീ അവന്മാരോട് പറഞ്ഞെക്ക്‌… എന്നാ ശരി…

ഷൈൻ ഫോൺ കട്ട് ചെയ്ത് ദിയക്ക്‌ വേണ്ടി കാത്ത് നിന്നു….

Leave a Reply

Your email address will not be published. Required fields are marked *