Love Or Hate 07 [Rahul Rk]

Posted by

ആൻഡ്രൂ: എന്താടാ അവള് പറഞ്ഞത്..??

ഷൈൻ: അവളുടെ തന്ത വരുന്നുണ്ട് എന്ന്…

ആൻഡ്രൂ: എന്തിന്..??

ഷൈൻ: എന്നെ കാണാൻ

ആൻഡ്രൂ: നിന്നെ കാണാനോ?? എന്തിന്..??

ഷൈൻ: എടാ അവള് പ്രോപോസ് ചെയ്യാൻ ഉള്ള പ്ലാനിൽ ആണെന്ന് തോന്നുന്നു.. അതിന്റെ ഭാഗം ആയിട്ട് ആയിരിക്കും…

അരവിന്ദ്: എടാ ഷൈൻ.. നീ ഇപ്പോളും ഇക്കാര്യത്തിൽ സീരിയസ് ആണോ..??

ഷൈൻ: എക്കാര്യത്തില്..??

അരവിന്ദ്: ദിയയുടെ കാര്യത്തിൽ…

ഷൈൻ: എന്താ നീ ഇങ്ങനെ ചോദിക്കാൻ..??

അരവിന്ദ്: അതല്ലെടാ… അർജുന്റെ കാര്യം എനിക്ക് മനസ്സിലാവും.. പക്ഷേ.. ദിയ.. അവളുടെ കാര്യം നീ അത്ര സീരിയസ് ആയി എടുക്കണോ..??

ഷൈൻ: നീ ഈ അവസാന നിമിഷം എന്നെ കുഴപ്പിക്കല്ലെ… ഞാൻ എന്നെ തന്നെ പറഞ്ഞ് ഒന്ന് സെറ്റ് ആക്കി വച്ചിരിക്കുകയാണ്….

അരവിന്ദ്: എടാ എന്നാലും…

ഷൈൻ: മതി.. ഇക്കാര്യം ആണെങ്കിൽ നീ പറയണ്ട…

പിന്നെ അരവിന്ദ് ഒന്നും പറയാൻ പോയില്ല…
🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀

മായയും ദിയയും ഗേറ്റിന്റെ അരികിൽ അച്ഛനെ കാത്ത് നിൽക്കുക ആയിരുന്നു…
അധികം വൈകാതെ തന്നെ ഒരു ബി എം ഡബ്ല്യു കാർ അവർക്ക് മുന്നിൽ വന്ന് നിന്നു…

ബാക്ക് ഡോർ തുറന്ന് കണ്ടാൽ ജന്റിൽ മാൻ എന്ന് തോന്നിക്കുന്ന ഒരാൾ പുറത്തേയ്ക്ക് ഇറങ്ങി..
കട്ടി മീശ ഒക്കെ വച്ച് വെള്ള ഷർട്ടും കറുപ്പ് പാൻറ്റും ആണ് വേഷം.. ഇൻസൈഡ് ചെയ്തിട്ടുണ്ട്… ഒറ്റ നോട്ടത്തിൽ പറഞ്ഞാൽ നമുടെ സിനിമാ താരം ദേവൻ സാറിന്റെ ഒക്കെ ഒരു ലുക്ക്…
അത് വേറെ ആരും ആയിരുന്നില്ല മായയുടേയും ദിയയുടെയും അച്ഛൻ വിശ്വനാഥൻ ആയിരുന്നു…

അദ്ദേഹം പുറത്തേക്ക് ഇറങ്ങിയതും ദിയയും മായയും അങ്ങോട്ട് ചെന്ന്…
അവർ മൂവരും പരസ്പരം കെട്ടിപ്പിടിച്ചു…

അദ്ദേഹം വണ്ടി പാർക്ക് ചെയ്യാൻ ഡ്രൈവറോട് പറഞ്ഞ് മായയുടെയും ദിയയുടെയും കൂടെ ഉള്ളിലേക്ക് നടന്നു..

ദിയ: അച്ഛൻ പതിവ് പോലെ ലേറ്റ് ആകും എന്നാ ഞാൻ കരുതിയത്…

അച്ഛൻ: ലേറ്റ് ആയാൽ നിങ്ങള് രണ്ടും എന്നെ വചേക്കില്ലല്ലോ…

ദിയ: ആ അത് നേരാ..

അച്ഛൻ: നീ എനിക്ക് എന്തോ സർപ്രൈസ് ഉണ്ട് എന്ന് പറഞ്ഞിട്ട്.. എന്താ കാര്യം..??

ദിയ: അതൊക്കെ പറയാം..

അച്ഛൻ: മായമോൾ പറ.. എന്താ കാര്യം..??

Leave a Reply

Your email address will not be published. Required fields are marked *