ഷൈൻ: ചെറിയ ഒരു കള്ളോം കിട്ടീലെ പറയാൻ…??
ആൻഡ്രൂ: അത് അപ്പോ വായിൽ വന്നത് അങ്ങ് പറഞ്ഞു.. നീ പെട്ടന്ന് വാ..
ഷൈൻ: ഹാ നീ വച്ചോ ഞാൻ ദാ എത്തി…
ഷൈൻ വണ്ടി സ്റ്റാർട്ട് ചെയ്ത് നേരെ വീട്ടിലേക്ക് വിട്ടു…
🌀🌀🌀🌀🌀🌀🌀🌀🌀🌀🌀
ഈ സമയം കൊണ്ട് ദിയ റൂമിൽ എത്തിയിരുന്നു…
അകത്ത് കയറിയപ്പോൾ മായ ജനലരികിൽ ഇരിക്കുന്നത് കണ്ടു…
ദിയ: എന്താ മോളെ.. മഴ കാണുവാരുന്നോ..??
മായ: നീ മഴയത്ത് എവിടെ ആയിരുന്നു..??
ദിയ: അതൊക്കെ പറയാം.. പറയാൻ ഒരുപാട് വിശേഷങ്ങൾ ഉണ്ട്…
മായ: അതെനിക്ക് നിന്റെ മുഖം കണ്ടപ്പോൾ തന്നെ മനസ്സിലായി..
ദിയ: അതെങ്ങനെ..??
മായ: ഞാൻ നിന്നെ കാണാൻ തുടങ്ങിയത് ഇന്നും ഇന്നലെയും ഒന്നും അല്ലല്ലോ…
ദിയ: ശരി.. നീ നിക്ക് ഞാനീ ഡ്രസ്സ് ഒക്കെ ഒന്ന് മാറട്ടെ…
അങ്ങനെ ദിയ ഡ്രസ്സ് ഒക്കെ മാറി ബെഡിൽ വന്ന് ഇരുന്നു..
മായയും അവൾക്കരികിൽ വന്നിരുന്നു..
മായ: ഇനി പറ.. എന്തൊക്കെ ഉണ്ടായി ഇന്ന്..??
ദിയ രാവിലെ മുതൽ ഈ നിമിഷം വരെയുള്ള എല്ലാ കാര്യങ്ങളും വള്ളി പുള്ളി തെറ്റാതെ മായയോട് പറഞ്ഞു…
എല്ലാം കേട്ടപ്പോൾ മായ പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്..
ദിയ: നീ എന്തിനാ ചിരിക്കുന്നത്..???
മായ വളരെ പാട് പെട്ട് ചിരി നിയന്ത്രിച്ച് ആംഗ്യം കാണിക്കാൻ തുടങ്ങി..
മായ: എനിക്ക് അപ്പോഴേ അറിയാമായിരുന്നു ഇത് ഇങ്ങനെയേ വരൂ എന്ന്…
ദിയ: എങ്ങനെ..??
മായ: നിങ്ങള് രണ്ടാളും പ്രേമത്തിൽ ആകും എന്ന്…
ദിയ: പ്രേമത്തിലോ…??? ഒന്ന് പോടി..
മായ: എന്റെ മോളെ.. ഇനിയെങ്കിലും ഒന്ന് സമ്മതിച്ച് കൂടെ…
ദിയ: ശരി ഇനി ഇപ്പൊ ആണെന്ന് തന്നെ വക്കാം.. നിന്നോട് ആരു പറഞ്ഞു ഇത് ഇങ്ങനെയേ വരൂ എന്ന്..??
മായ: അതാണല്ലോ അതിന്റെ കീഴ്‌വഴക്കം.. സാധാരണ സിനിമയിൽ ഒക്കെ അങ്ങനെ ആണല്ലോ.. നായകനും നായികയും തുടക്കത്തിൽ മുട്ടൻ ഉടക്ക്.. പിന്നെ അവസാനം പ്രേമത്തിൽ ആകും സ്റ്റോറി ഫിനിഷ്…
ദിയ: ഓഹ്.. അപോ സിനിമാ കഥ വച്ച് ഊഹിച്ചതാണ്…
മായ: അതെ.. ഏതായാലും എന്റെ നോവലിന് ഒരു നല്ല ക്ലൈമാക്സ് കിട്ടി…
ദിയ: ഒഹ്.. നിനക്ക് നിന്റെ നോവല്…