Love Or Hate 07 [Rahul Rk]

Posted by

അർജുൻ ഷൈനിനെ നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ചു…
ഷൈനും അതെ ടോണിൽ തന്നെ അവനോട് ചിരിച്ച് കാണിച്ചു…

ഗാലറിയിൽ ആൾക്കൂട്ടം കൊണ്ട് നിറഞ്ഞിരുന്നു..
ദിയയും മായയും എല്ലാം മുന്നിൽ തന്നെ ഉണ്ടായിരുന്നു…
ഇരുകൂട്ടരും മുന്നേ പറഞ്ഞ് ഉറപ്പിച്ച പോലെ കളിയിൽ റഫറിയോ സേഫ്റ്റി ഗാർഡുകലോ ഇല്ല… ബോക്സിങ് റൂൾസ് ഒന്നും തന്നെ ഇല്ല… ആര് അവസാനം വരെ പിടിച്ച് നിൽക്കുന്നുവോ അവരാവും മത്സരത്തിലെ വിജയി…

ആൻഡ്രുവും അരവിന്ദും വിഷ്ണുവും റിങ്ങിന്റെ ഒരു വശത്ത് ഷൈനിനെ സപ്പോർട്ട് ചെയ്ത് നിൽക്കുന്നുണ്ടായിരുന്നു…

മറുവശത്ത് ഗൗതം ഉൾപ്പടെ അർജുന്റെ കൂട്ടുകാരും…
ഗാലറിയിൽ ഉള്ളവരിൽ 80 ശതമാനം ആളുകളും ഷൈനിനെ ആണ് സപ്പോർട്ട് ചെയ്യുന്നത്…
ബാക്കി ഇരുപത് ശതമാനം മാത്രം ആണ് അർജ്ജുനെ സപ്പോർട്ട് ചെയ്യുന്നത്…

ബെൽ മുഴങ്ങി….🔔🔔

റിങ്ങിൽ അർജുനും ഷൈനും…

ഇരുവരും സ്റ്റാന്റിംഗ് പൊസിഷനിൽ ആണ്…

അരവിന്ദ് പറഞ്ഞ ഓരോ കാര്യങ്ങളും ഷൈനിന്റെ മനസ്സിലേക്ക് വന്നുകൊണ്ടിരുന്നു…

എതിരാളിയുടെ മൂവ്മെന്റ് ആദ്യം നന്നായി വാച്ച് ചെയ്യണം…
എനർജി ആവശ്യമില്ലാതെ ലോസ് ചെയ്യരുത്…
എതിരാളിയുടെ വീക്ക്‌ പോയിന്റ് കണ്ടെത്തണം… അവിടെ വേണം അറ്റാക്ക് ചെയ്യാൻ…
പക്ഷേ ഒരിക്കലും തന്റെ വീക്ക്‌ പോയിന്റിൽ എതിരാളിയെ കൈ വക്കാൻ അനുവദിക്കരുത്…

ഷൈൻ സ്വബോധത്തിലേക്ക്‌ തിരികെ വന്നതും കാണുന്നത് തന്റെ മുഖത്തിന് നേരെ വീശി വരുന്ന അർജുന്‍റെ വലം കൈ ആണ്…

ഷൈൻ പെട്ടന്ന് തന്നെ തല പുറകോട്ട് ചായ്ച്ച് ആ മൂവിൽ നിന്നും രക്ഷപ്പെട്ടു…

ഷൈൻ നിവർന്നതും അർജുന്റെ അടുത്ത പഞ്ച്… പക്ഷേ ഒട്ടും സമയം പാഴാക്കാതെ ഷൈൻ അർജുന്റെ ഇടം കൈ തന്റെ ഇടം കൈ കൊണ്ട് തന്നെ തടുത്തു…
എന്നിട്ട് വലം കൈ കൊണ്ട് അർജുന്റെ കക്ഷത്തിന് താഴെ വാരി എല്ലുകളെ ലക്ഷ്യമാക്കി ആഞ്ഞൊരു പഞ്ച് കൊടുത്തു…

വേദന കൊണ്ട് പുളഞ്ഞ അർജുന്റെ ഇടത് കാൽ മുട്ടിന് പുറകിൽ ആയി ഷൈൻ ചവിട്ടിയതും അർജുൻ മാറ്റിലേക്ക്‌ മുട്ട് കുത്തി ഇരുന്നു…
ഉടൻ തന്നെ ഷൈൻ കാൽ മുട്ട് കൊണ്ട് അർജുന്റെ മുഖത്തേക്ക് ആഞ്ഞ് കുത്തി…

അർജുൻ മാറ്റിലേക്ക്‌ മലർന്ന് വീണു…

ആൻഡ്രുവും വിഷ്ണുവും അടക്കം മറ്റുള്ളവർ എല്ലാം വളരെ ആകാംക്ഷയോടെയും ആവേശത്തോടെയും ആർപ്പുവിളിക്കുകയാണ്…

അരവിന്ദ് മാത്രം ഒന്നും മിണ്ടാതെ കൈ കെട്ടി സസൂഷ്മം മാച്ച് കാണുകയാണ്…

ഷൈൻ ഇപ്പോളും സ്റ്റാൻഡിംഗ് പൊസിഷനിൽ തന്നെ നിൽക്കുകയാണ്…

Leave a Reply

Your email address will not be published. Required fields are marked *