വൈകുന്നേരം വരെ അവർ ഓരോ കാര്യങ്ങളെ കുറിച്ച് സംസാരിച്ചും ഇണങ്ങിയും പിണങ്ങിയും സമയം തള്ളി നീക്കി…
വാസ്തവത്തിൽ ദിയയുടെ മനസ്സിൽ ഒരു വൈകാരിക അടുപ്പം ഉണ്ടാക്കി എടുക്കുക എന്ന ഷൈനിന്റെ ഗൂഢ ഉദ്ദേശം ഫലം കണ്ട് തുടങ്ങിയിരുന്നു…
അങ്ങനെ ജോലി ഒക്കെ അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങാൻ ഉള്ള സമയം ആയി..
ദിയയെ ഹോസ്റ്റലിൽ ഡ്രോപ്പ് ചെയ്യണം എന്ന് ഷൈനിന് നല്ല ആഗ്രഹം ഉണ്ടായിരുന്നു.. പക്ഷേ ആൻഡ്രൂ എന്ത് ചെയ്യും…
ഷൈൻ: ദിയ.. താൻ എങ്ങനെ പോകുന്നത്..??
ദിയ: ബസ്സിൽ…
ഷൈൻ: ഞാൻ ഡ്രോപ്പ് ചെയ്യാം…
ദിയ അത് ആഗ്രഹിച്ചിരുന്നു എന്ന് കണ്ണിലെ തിളക്കം കണ്ടാൽ അറിയാം.. എന്നാലും അവള് സംശയത്തോടെ ചോദിച്ചു…
ദിയ: അപ്പോ ആൻഡ്രൂ…
ഷൈൻ: അത് കുഴപ്പം ഇല്ല ഞാൻ തന്നെ കൊണ്ടാക്കീട്ട് ഇങ്ങോട്ട് തന്നെ വരും.. പ്രാക്ടീസ് ഉണ്ടല്ലോ..
ദിയ: ഷൈനിന് ബുദ്ധിമുട്ട് ആവില്ലേ…
ഷൈൻ: ഞാൻ നേരത്തെ തന്നോട് പറഞ്ഞു ഫോമാലിട്ടി കാണിക്കാൻ നിക്കരുത് എന്ന്…
ദിയ: ഓഹ്.. പറഞ്ഞത് തിരിച്ചെടുത്തു… പോരെ…??
ഷൈൻ: എന്നാ താൻ പൂട്ടി താക്കോൽ കൊടുത്ത് വാ.. ഞാൻ താഴെ നിക്കാം…
ഷൈൻ വേഗം താഴേക്ക് ഓടി ചെന്നു.. ആൻഡ്രുവും കൂട്ടരും പാർക്കിങ്ങിൽ ഷൈനിന് വേണ്ടി കാത്ത് നിൽക്കുന്നുണ്ടായിരുന്നു…
ഷൈൻ: ടാ.. നിങ്ങള് ഒരു 10 മിനിറ്റ് വെയിറ്റ് ചെയ്യണം.. എനിക്ക് അർജന്റ് ആയിട്ട് ഒരിടം വരെ പോണം…
ആൻഡ്രൂ: അതെങ്ങോട്ടാ നീ ഇത്ര അർജന്റ് ആയിട്ട്..??
ഷൈൻ: എടാ.. ദിയയെ ഒന്ന് ഹോസ്റ്റലിൽ ഡ്രോപ്പ് ചെയ്യണം…
അരവിന്ദ്: അത് ശരി.. അപ്പോ ഇന്ന് പ്രാക്ടീസ് ഒന്നും ഇല്ലേ…???
ഷൈൻ: പ്രാക്ടീസ് മുടക്കാൻ പറ്റില്ലല്ലോ.. ഞാൻ അവളെ ആക്കിയിട്ട് പെട്ടന്ന് വരാം.. നിങ്ങള് ഗ്രൗണ്ടിലേക്ക് നടന്നോ…
അരവിന്ദ്: ശരി.. ശരി.. വേഗം കൊണ്ടുപോയി ആക്കിയിട്ട് വാ…
ആൻഡ്രൂ: അളിയാ.. നോക്കി കൊണ്ടുപോയി ആക്കിയിട്ട് വാ..
ഷൈൻ: ആ.. ആ…
ഷൈൻ വേഗം വണ്ടി ഗേറ്റിന്റെ അടുത്തേക്ക് കൊണ്ടുപോയി.. എന്നിട്ട് ദിയക്ക് വേണ്ടി വെയിറ്റ് ചെയ്തു…
അധികം കാക്കേണ്ടി വന്നില്ല.. ദിയ വന്ന് വണ്ടിയിൽ കയറി.. ദിയ കയറി ഇരുന്നതും ഷൈൻ വണ്ടി മുന്നോട്ടെടുത്തു…