Love Or Hate 07 [Rahul Rk]

Posted by

ഇടക്കിടക്ക് ദിയ ഷൈനിനെ നോക്കി അന്തം വിട്ട് നിന്നിരുന്നു… അല്ലെങ്കിൽ മറ്റെന്തെങ്കിലും ആലോചിച്ച് അന്തം വിട്ട് നിൽക്കും…
എങ്ങനെ നോക്കിയാലും അവലുടെ മനസ്സ് ഇവിടെ ഇല്ല.. ശരീരം മാത്രമേ ഒള്ളു എന്നർത്ഥം…

ബ്രേക്കിന് പോകുന്നത് കൊണ്ട് പ്രത്യേകിച്ച് പ്രയോജനം ഒന്നും ഇല്ലാത്തത് കൊണ്ടും മായ ഇല്ലാത്തത് കൊണ്ട് ദിയ തനിച്ചാവും എന്നുള്ളത് കൊണ്ടും ഷൈൻ ബ്രേക്കിന് പോയില്ല…

ദിയ: തനിക്ക് ബ്രേക്ക് എടുക്കാരുന്നില്ലെ..??

ഷൈൻ: അപ്പോ തനിക്കോ..??

ദിയ: മായ ഇല്ലല്ലോ….

ഷൈൻ: അതെന്താ തനിക്ക് മായ അല്ലാതെ ഇവിടെ വേറെ ബെസ്റ്റ് ഫ്രണ്ട്സ് ഒന്നും ഇല്ലേ..??

ദിയ: അത്…അങ്ങനെ ചോദിച്ചാൽ… ഞാൻ ആരോടും അങ്ങനെ സീരിയസ് ആയി മിണ്ടാർ ഒന്നും ഇല്ല.. ആരും എന്നോടും.. അത് ചിലപ്പോ എന്റെ ഈ സ്വഭാവം കൊണ്ട് ഒക്കെ ആവാം… പക്ഷേ മായ നേരെ ഒപ്പോസ്സിറ്റ് ആണ് കേട്ടോ.. അവള് എല്ലാരുമായി വേഗം കൂട്ടാവും.. സംസാരിക്കാൻ കഴിയില്ലെങ്കിൽ പോലും….

ഷൈൻ: ഓഹ്‌…

ദിയ: പക്ഷേ ഷൈൻ.. തന്നോട്… തന്നോട് എനിക്കെന്തോ ഒരു പ്രത്യേക അറ്റാച്ച് മെന്റ് തോന്നിയിരുന്നു.. ആദ്യം കണ്ടപ്പോൾ മുതൽക്കേ.. പക്ഷേ എന്റെ തെറ്റിദ്ധാരണ ആയിരുന്നു എല്ലാം… ഞാൻ കരുതിയത് താൻ ആ അർജ്ജുനെ പോലെ ഒക്കെ ആകും എന്നായിരുന്നു… പക്ഷേ ഷൈൻ യു ആർ ടോടല്ലി ഡിഫറന്റ്….

ഷൈൻ: ഞാനും തന്നെ ആദ്യം കണ്ടപ്പോൾ തന്നെ മനസ്സിൽ ശത്രു ആയി ഫിക്സ് ചെയ്ത് പോയി.. അതാ എനിക്കും പറ്റിയ അബദ്ധം…
പക്ഷേ താനും മായയും ട്വിൻസ്‌ ആയിരുന്നിട്ടും കൂടി മായയോട് തോന്നാത്ത ഒരു അറ്റാച്ച് മെന്റ് എനിക്ക് തന്നോട് തോന്നിയിരുന്നു… എനിക്കറിയില്ല അത് എന്തുകൊണ്ട് ആണെന്ന്… പക്ഷേ.. ഐ ഫീൽ സംതിങ് ഡിഫറന്റ്….

ദിയ: അപോ നമുക്ക് രണ്ടാൾക്കും ഉണ്ടായത് സെയിം വേ ഓഫ് തിങ്കിങ് ആണല്ലേ…

അതും പറഞ്ഞ് ദിയ പൊട്ടിച്ചിരിച്ചു..

ദിയ: ഏതോ ഹിന്ദി പടത്തിലെ ഡയലോഗ് പോലെ ഇരിക്കുന്നു…

ഷൈൻ: അതെ.. ഏതോ ഹിന്ദി റൊമാന്റിക് മൂവിയിലേ പോലെ…

ഷൈൻ അത് പറഞ്ഞപ്പോൾ ദിയ ഷൈനിന്റെ മുഖത്തേക്ക് നോക്കി…
മുൻപുണ്ടായിരുന്ന പോലുള്ള കടിച്ച് കീറാനുള്ള ഭാവം അല്ല ഇരുവരുടെയും കണ്ണിൽ….
പ്രണയമാണ്… പ്രണയം മാത്രം…

എന്നാൽ ആ മറക്കും അപ്പുറം ഷൈനിന്റെ കണ്ണിൽ കത്തി നിന്നിരുന്ന പകയുടെ തീക്കനലുകൾ ദിയക്ക്‌ കാണാൻ സാധിച്ചില്ല….

മുൻപ് പറഞ്ഞ ഓരോ വാക്കും അത്രയും മനസ്സിൽ തട്ടി ആണ് ദിയ പറഞ്ഞത്… എന്നാല് ഷൈൻ പറഞ്ഞ ഓരോ വാക്കും വെറും കള്ളം മാത്രം ആയിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *