Love Or Hate 07 [Rahul Rk]

Posted by

അർജുൻ പുച്ഛത്തോടെ ചിരിച്ച് കൊണ്ട് മാറ്റിൽ നിന്നും എഴുന്നേറ്റു…ഷൈൻ വർദ്ധിച്ചു വന്ന ആവേശത്തോടെ അർജുന് നേരെ വലം കൈ വീശി…
സെക്കൻഡുകൾ കൊണ്ട് ഒട്ടും പ്രയാസം ഇല്ലാതെ അർജുൻ ഷൈനിന്റെ കൈ തടഞ്ഞു…
ഷൈനിന് അടുത്ത മൂവിന് ഉള്ള സമയം പോലും കൊടുക്കാതെ അർജുൻ ഷൈനിന്റെ താടിക്ക് താഴെ നല്ല ഒരു കിടിലൻ പഞ്ച് അങ്ങ് ഇട്ട് കൊടുത്തു…ഷൈനിന്റെ രണ്ട് കാലുകളും മാറ്റിൽ നിന്ന് ഉയർന്ന് പുറം അടിച്ച് കൊണ്ട് ഷൈൻ മാറ്റിലേക്ക്‌ വീണു…

ആൻഡ്രുവും ദിയയും അടക്കം എല്ലാവരും തലയിൽ കൈ വച്ചു….
അരവിന്ദ് മാത്രം അപ്പോളും കൈ കെട്ടി നിന്ന് എല്ലാം കാണുകയായിരുന്നു…

മാറ്റിൽ നിന്നും തല ഉയർത്തി നോക്കിയ ഷൈൻ, തന്നെ നോക്കി നിൽക്കുന്ന അർജ്ജുനെ ആണ് കാണുന്നത്…
കാഴ്ച ചെറുതായി മങ്ങുന്നു…
മുഖത്തിന് ചെറിയ ഒരു മരവിപ്പ് മാത്രം… തലക്ക് ഒരു ഭാരവും….

ഷൈൻ പതിയെ മാറ്റിൽ നിന്നും എഴുന്നേറ്റു… ബാലൻസ് ചെയ്ത് നിൽക്കാൻ ഷൈൻ നന്നായി പാട് പെട്ടു…

പക്ഷേ തന്റെ സർവ്വ ശക്തിയും വലം കയ്യിൽ ആവാഹിച്ച് ഷൈൻ അർജുന്റെ നേരെ കൈ വീശി…
പുഷ്പം പോലെ അർജുൻ ഷൈനിന്റെ കൈ പിടിച്ച് പുറകോട്ട് തിരിച്ചു…

വേദന കൊണ്ട് ഷൈൻ പുറകോട്ട് മലർന്നതും അർജുൻ വലത് കൈ മുട്ട് ചുരുട്ടി ഷൈനിന്റെ നെഞ്ചില് ആഞ്ഞ് കുത്തി… അതോടൊപ്പം തന്നെ ഷൈനിന്റെ കാൽ മുട്ടിനു പുറകിൽ ചവിട്ടി ഷൈനിനെ മാറ്റിൽ മുട്ട്‌ കുത്തി ഇരുത്തി…

ഷൈൻ ചുമച്ച് കൊണ്ട് മാറ്റിലേക്ക്‌ ഇരുന്നു.. ഷൈനിന്റെ വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വരാൻ തുടങ്ങിയിരുന്നു….

അർജുൻ കാലു കൊണ്ട് വെറുതെ ഒന്ന് ചവിട്ടിയതും ഷൈൻ മാറ്റിലേക്ക്‌ വീണു…
അർജുൻ തന്നെ ഷൈനിനെ ബനിയനിൽ പിടിച്ച് എഴുന്നേൽപ്പിച്ചു…

ഷൈൻ വളരെ അധികം പാട് പെട്ട്‌ സ്റ്റാൻഡിംഗ് പൊസിഷനിൽ നിൽക്കാൻ ശ്രമിച്ച് കൊണ്ടിരുന്നു…
പക്ഷേ ഷൈൻ നന്നായി ആടുന്നുണ്ടായിരുന്നു….

ഷൈൻ വളരെ ക്ഷീണിതൻ ആയി അർജുൻറെ നേരെ നടന്നടുത്തു… അർജുൻ തന്റെ കൈ കൊണ്ട് ഷൈനിനെ തള്ളി പുറകിലേക്കാക്കി.. ഷൈൻ യാന്ത്രികമായി തന്നെ പുറകോട്ട് നീങ്ങി…

ഒട്ടും സമയം പാഴാക്കാതെ അർജുൻ ഷൈനിന് പുറം തിരിഞ്ഞ് നിന്നു എന്നിട്ട് മാറ്റിൽ നിന്ന് ഉയർന്ന് ചാടി കൊണ്ട് വലം കാലു കൊണ്ട് ഷൈനിന്റെ നെഞ്ചും കൂട് നോക്കി ആഞ്ഞ് ചവിട്ടി…

നിസ്സഹായനായി നോക്കി നിൽക്കാൻ മാത്രമേ ഷൈനിന് സാധിച്ചൊള്ളു…
കണ്ണിലെ അവസാന കാഴ്ചയും മറഞ്ഞ് കൊണ്ട് ഷൈൻ മലർന്നടിച്ച് മാറ്റിലേക്ക് വീണു…

ഒരു നിമിഷം ഷൈൻ തല ചെരിച്ച് ഗലറിയിലേക്ക് നോക്കി…

Leave a Reply

Your email address will not be published. Required fields are marked *