Curious case edited version 1,2,3,4 [Willie Beamen]

Posted by

 

“സോറി സാബ്…” ഒരു കാര്യവുമില്ലാതെ അവൻ എന്റെ പിന്നാലെ വീടിന്റെ വാതിൽ വരെ പറഞ്ഞു കൊണ്ടേയിരുന്നു. കുഴപ്പമില്ലെന്ന് ഹിന്ദിയിൽ പറഞ്ഞപ്പോൾ അവന്റെ മുഖം ഒന്ന് തെളിഞ്ഞു.

 

മുറ്റത്ത് കാറുകളൊന്നുമില്ല. വല്യപ്പനും മാമന്മാരും കമ്പനിയിൽ പോയിട്ടുണ്ടാകും. പകുതി ആശ്വാസം! ഞാൻ വീടിനകത്തേക്ക് കയറി. നല്ല മീൻ കറിയുടെ മണം പിടിച്ചു നേരെ അടുക്കളയിലേക്ക് ചെന്നു. ലില്ലി ആന്റിയും റെബേക്ക ആന്റിയും അവിടെ വലിയ ജോലിയിലായിരുന്നു.

 

“ഹലോ ആന്റീസ്!” ഞാൻ അടുക്കളയിലേക്ക് കയറിച്ചെന്നു.

 

രണ്ടുപേരും ഒരേപോലെ എന്നെ തിരിഞ്ഞു നോക്കി. “കൊച്ചുമുതലാളി എന്താണ് ഈ വഴിക്ക്?” പുച്ഛത്തോടെ റെബേക്ക ആന്റിയാണ് തുടങ്ങിയത്. വലിയ തമാശ കേട്ട പോലെ ലില്ലി ആന്റിയും കൂടെ ചിരിക്കുന്നുണ്ട്.

 

വലിയവീട്ടിൽ കുരുവിളയുടെ സ്വത്തുക്കൾ ഒരു 19-കാരൻ നോക്കി നടത്താൻ തുടങ്ങിയപ്പോൾ ഇവർ എനിക്ക് ഇട്ട പേരാണ് ‘കൊച്ചുമുതലാളി’. രണ്ടുപേർക്കും എന്നെ കാണുമ്പോൾ ഉള്ളിൽ സ്നേഹമൊക്കെയുണ്ട്.

 

“അമ്മ പറഞ്ഞു ഇവിടെയൊന്ന് കയറാൻ,” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

 

“വിക്ടറിന് സ്കൂളിൽ എന്തോ പ്രശ്നം…” ലില്ലി ആന്റിയുടെ സംസാരത്തിൽ ഒരു പേടി എനിക്ക് മനസ്സിലായി.

 

“അവൻ എവിടെ?” ഞാൻ ഗൗരവത്തിൽ ചോദിച്ചു.

 

“മുറിയിലുണ്ട്.”

 

“അമ്മച്ചി എവിടെ?” ഞാൻ വല്യമ്മയെക്കുറിച്ച് തിരക്കി.

 

“മെഡിക്കൽ ചെക്കപ്പിന് വിനിയുടെ കൂടെ പോയിരിക്കുകയാണ്.” റെബേക്ക ആന്റി എനിക്ക് ഒരു ഗ്ലാസ് വെള്ളം നീട്ടി.

Leave a Reply

Your email address will not be published. Required fields are marked *