Curious case edited version 1,2,3,4 [Willie Beamen]

Posted by

 

“ചേട്ടനെ കളിയാക്കാൻ വന്നിട്ട് അവസാനം ചേച്ചിമാർ സൈഡായല്ലോ!” ഉണ്ണി എന്നെ പുകഴ്ത്തിത്തുടങ്ങി.

 

“നിനക്കും കിട്ടിയല്ലോ ഒരെണ്ണം,” ഞാൻ തിരിച്ചും കൊടുത്തു.

 

“ബിരിയാണി എന്ന് കേട്ടപ്പോൾ ചേട്ടന്റെ കാര്യം ഞാൻ അങ്ങ് മറന്നുപോയി,” ഉണ്ണി തല ചൊറിഞ്ഞുകൊണ്ട് ചിരിച്ചു.

 

“കൂട്ടുകാരി കൂടെയുള്ളതുകൊണ്ടാ… അല്ലെങ്കിൽ അവളുമാർ എന്നെ മൈൻഡ് പോലും ചെയ്യില്ലായിരുന്നു.”

 

“ശരിക്കും ചേട്ടനും ചേച്ചിമാരും തമ്മിൽ എന്താ പ്രശ്നം?” ഉണ്ണി എന്നെ തടഞ്ഞുനിർത്തി ചോദിച്ചു.

 

“ഈഗോ!” എന്റെ ആ ഒറ്റവാക്കിലെ മറുപടി കേട്ട് അവൻ വീണ്ടും വാ പൊളിച്ചു നിന്നു. “വാടാ… അടുത്ത ബസ് പിടിക്കാം,” അവനെ വലിച്ചു നടന്ന് ഞാൻ മുന്നോട്ട് നീങ്ങി.

——————————————————————

അതേസമയം, പ്രിയയുടെ വീട്ടിൽ

 

“നിഖിലിനെ എബി കാണുന്ന ദിവസം തീരും നിന്റെ ഈ കളികളെല്ലാം,” ദിവ്യ ബെഡിൽ നിന്നെഴുന്നേറ്റ് പറഞ്ഞു.

 

“ഒരു ഉമ്മ വെച്ചതിന്റെ പേരിൽ അവനെ നാടുകടത്താൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. എന്റെ വീട്ടുകാരെ തല്ലിയ അവനെ ഞാൻ വെറുതെ വിടുമോ?” നോട്ട്ബുക്ക് അടച്ചുവെച്ച് പ്രിയയും എഴുന്നേറ്റു.

 

“അസൽ ഭ്രാന്താണ് നിനക്ക്!” ദിവ്യ അവളെ പരിഹസിച്ചു.

 

“ആണല്ലോ… ആ ഭ്രാന്തിന്റെ പേരാണ് എബി,” ഉറച്ച തീരുമാനത്തോടെ പ്രിയ പറഞ്ഞു. അവൾ ബാഗ് അടുക്കി വെച്ച് ഒരു കുപ്പി വെള്ളമെടുത്തു കുടിച്ചു

 

“നീ ദീപുവുമായുള്ള കല്യാണത്തിന് സമ്മതിച്ചതോ?” വിശ്വാസം വരാതെ ദിവ്യ ചോദിച്ചു. ദീപുവിനെ അത്ര പെട്ടെന്ന് മറക്കാൻ ദിവ്യയ്ക്കും കഴിയില്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *