രാവിലത്തെ അവസാന ബസ്സും പോയിക്കഴിഞ്ഞപ്പോൾ ബസ് സ്റ്റോപ്പ് വിജനമായി. എബി പ്രിയയുടെ അരികിലേക്ക് ചെന്നുനിന്നു.
“എന്നെ കാണാൻ തന്നെ നിന്നതാണോ?” എബി നേരിട്ട് വിഷയത്തിലേക്ക് കടന്നു.
“നിന്നെ അല്ലാതെ വേറെ ആരെയാ?” പ്രിയ ഒരുങ്ങിത്തന്നെയാണ് വന്നിരിക്കുന്നത്. പഴയ സൗന്ദര്യത്തിന് ഇപ്പോൾ ഒരു കടുപ്പമേറിയിട്ടുണ്ട്. എബി അവളെ ഒന്ന് ഉഴിഞ്ഞു നോക്കി.
“ഇന്ന് ക്ലാസ്സില്ലേ?” എബി വെറുതെ ഒന്ന് ചോദിച്ചു.
“വീട്ടുകാരെ പറ്റിക്കാൻ…” അവളുടെ മറുപടിയിൽ ആ പഴയ കുസൃതിയില്ലായിരുന്നു.
“ഫേസ്ബുക്കിൽ ഒരു ഫേക്ക് ഐഡി വെച്ച് എന്നെ ട്രാപ്പ് ചെയ്യാമെന്ന് നീ കരുതിയോ?” എബി അവളുടെ അരികിലിരുന്നു. “വലിയവീട്ടിൽ കുരുവിളയുടെ കൊച്ചുമോനെ പിടിക്കാൻ സുന്ദരേശന്റെ മോൾക്ക് കഴിയില്ല മോളേ. സുന്ദരേശൻ പാവമാണെങ്കിലും അയാളുടെ ബാങ്ക് അക്കൗണ്ടിൽ 30 ലക്ഷം കിടക്കുന്നത് എനിക്കറിയാം.”
“കളിയാക്കുകയാണോ?” പ്രിയ പല്ലുഞെരിച്ചു.
“മോളൂസേ… പഴയ എബിയല്ല ഇത്. രണ്ട് കാര്യങ്ങൾ നീ ഓർത്തോ. നിന്റെ ആങ്ങള സുബിൻ ഒരു മൈരനാണ്. സ്റ്റെഫിയെ കേറി പിടിച്ചപ്പോൾ അവനെ കേസിൽ പെടുത്താതെ വിട്ടത് നിന്നെ ഓർത്തിട്ടാണ്.”
“പിന്നെ… നിന്റെ കാഴ്ചപ്പാടിൽ നിന്റെ വീട്ടിലുള്ളവർ മാത്രമേ നല്ലവരായുള്ളൂ!” പ്രിയ രോഷത്തോടെ തടസ്സപ്പെടുത്തി.
എബി തന്റെ കൈമുഷ്ടി വെയിറ്റിംഗ് ഷെഡിലെ പൈപ്പിൽ മുറുക്കിപ്പിടിച്ചു. ദേഷ്യം നിയന്ത്രിച്ചുകൊണ്ട് അവൻ അവളെ നോക്കി. “ചിത്തയായാലും എന്റെ വീട്ടിൽ ഒരുത്തി ഉണ്ടല്ലോ… പല്ലവി!” പ്രിയ ഒരു കനൽ പോലെ എബിയുടെ മുഖത്തേക്ക് നോക്കി.