Curious case edited version 1,2,3,4 [Willie Beamen]

Posted by

 

“എന്റെ നദി… നിന്റെ അപ്പൻ നന്നാകില്ലേ?” ഞാൻ കയ്യിലിരുന്ന കുഞ്ഞുപെണ്ണിനെ നോക്കി ചോദിച്ചു. അവൾ നിഷ്കളങ്കമായി തന്റെ കുഞ്ഞിക്കൈകൾ മലർത്തി കാണിച്ചു.

 

“എബി കുളിച്ചിട്ട് വരാം കേട്ടോ…” നദിയെ ഉണ്ണിയുടെ കയ്യിൽ കൊടുത്ത് ഞാൻ റൂമിലേക്ക് പോയി.

 

മുറിയുടെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. കിടക്കവിരി മാറ്റിയിരിക്കുന്നു. രണ്ട് ബാഗുകൾ അവിടെ ഇരിപ്പുണ്ട്; ഉണ്ണി ഇനി എന്റെ കൂടെയാണ് താമസം. ‘ആ ഗസ്റ്റ് റൂം തുറന്നു കൊടുത്താൽ പോരായിരുന്നോ മമ്മിക്ക്’ എന്ന് ഞാൻ വെറുതെ ചിന്തിച്ചു.

 

കുളി കഴിഞ്ഞ് താഴേക്ക് ചെന്നപ്പോൾ ലിവിങ് റൂമിൽ എല്ലാവരും ഉണ്ടായിരുന്നു. നദി തന്റെ ടൂർ വിശേഷങ്ങൾ പറഞ്ഞ് കൈകൊട്ടി ചിരിക്കുന്നു. ചേട്ടൻ മാത്രം ആരോടും മിണ്ടാതെ മൊബൈലിൽ നോക്കിയിരിക്കുകയാണ്.

 

“ലൂക്കാ…” ഞാൻ അവനെ വിളിച്ചു. കെട്ടിയോന്റെ പേര് വിളിച്ചത് കൊണ്ടാണോ എന്നറിയില്ല, ചേച്ചി എന്നെയൊന്ന് രൂക്ഷമായി നോക്കി.

 

“എന്താടാ?” കലിപ്പ് മാറിയിട്ടില്ലാത്ത ഭാവത്തിൽ മൊബൈൽ മാറ്റിവെച്ച് അവൻ എന്നെ നോക്കി. പുറത്തേക്ക് വരാൻ ഞാൻ കണ്ണുകൊണ്ട് കാണിച്ചു.

 

ഞാൻ ആദ്യം പുറത്തിറങ്ങി. പിന്നാലെ അവനും വന്നു. “അപ്പൻ എവിടെയുണ്ട്?” ഞാൻ ചോദിച്ചു.

 

“അറിയില്ല…” എന്നെ നോക്കാതെ സ്വന്തം ബൈക്കിലേക്ക് നോക്കി അവൻ പറഞ്ഞു. ആ മറുപടിയിൽ എന്തോ ഒരു മറച്ചുവെക്കൽ ഉണ്ടായിരുന്നു.

 

“പോയിട്ട് മൂന്ന് നാല് ദിവസം കഴിഞ്ഞല്ലോ,” അവന്റെ കണ്ണിലേക്ക് നോക്കി ഞാൻ വീണ്ടും ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *