Curious case edited version 1,2,3,4 [Willie Beamen]

Posted by

 

ഞാൻ അത് മൈൻഡ് ചെയ്തില്ല. “ഞാൻ പറയുന്നത് കേട്ടില്ലേ ചേട്ടാ?” ഉണ്ണി വിടാതെ പിന്നാലെ വന്നു.

 

“നീ കഴിച്ചോ? ഇല്ലെങ്കിൽ പോയി കഴിച്ചിട്ട് പഠിക്കാൻ നോക്ക്,” ഞാൻ അവനെ ഒന്ന് വിരട്ടി.

 

“ആ നെൽസന്റെ അച്ഛൻ ജില്ലാ പാർട്ടി സെക്രട്ടറിയാണ്!” ഉണ്ണി പേടിയോടെ പറഞ്ഞു.

 

“നിന്നോട് ഞാൻ പറഞ്ഞു, കേറിപ്പോടാ!” ഞാൻ ശബ്ദം ഉയർത്തിയപ്പോൾ ഉണ്ണി അകത്തേക്ക് ഓടി. ഞാൻ പുറത്തെ ഊഞ്ഞാലിൽ പോയി ഇരുന്നു.

 

അതേസമയം അകത്ത്…

“നിങ്ങൾ അവനെ തല്ലിയത് ശരിയായില്ല ഹാരിസേ,” സ്മിത (മമ്മി) പറഞ്ഞു.

 

ഹാരിസ് സാർ അത് കേട്ട ഭാവം നടിച്ചില്ല. “അവൻ ഇവിടുന്ന് ഇറങ്ങിപ്പോകാനാണ് ഞാൻ കൊടുത്തത്. ഒന്നല്ല രണ്ടെണ്ണം!” അദ്ദേഹം ഡ്രസ്സ് മാറുന്നതിനിടയിൽ പറഞ്ഞു.

 

“പാർട്ടി സെക്രട്ടറിയുടെ മോനെയാണ് അവൻ കൈവെച്ചത്!” മമ്മി വാ പൊളിച്ചു നിന്നു.

 

ഹാരിസ് സാർ ഒന്ന് ചിരിച്ചു. “അതൊക്കെ അവിടെ നിൽക്കട്ടെ സ്മിതേ… വലിയവീട്ടിലെ രക്തം അവന്റെ ഉള്ളിലുണ്ട്. അത് ഇങ്ങനെയൊക്കെയേ പുറത്തു വരൂ.”

 

“അവന്റെ പേര് ഹാരിസ് എബ്രഹാം വലിയവീട്ടിൽ എന്നാണ്… എന്റെ സഹായം അവന് വേണ്ട!”

 

ചുണ്ടിൽ വിരിഞ്ഞ ഒരു ഗൂഢചിരിയോടെ പുറത്തേക്ക് പോകുന്ന ഹാരിസിനെ നോക്കി സ്മിത പേടിയോടെ പഴയ കാര്യങ്ങൾ ഓരോന്നായി ആലോചിച്ചു നിന്നു. ഹാരിസ് സാറിന്റെ ആ ചിരിക്ക് പിന്നിൽ എന്തൊക്കെയോ പ്ലാനുകൾ ഉണ്ടെന്ന് സ്മിതയ്ക്ക് മനസ്സിലായിരുന്നു.

 

⏩⏩⏩

 

“ശരിക്കും അങ്ങേര് ആരാടാ?” ഷാഹിറിന്റെ വായിൽ നിന്നുമായിരുന്നു ആ ചോദ്യം.

Leave a Reply

Your email address will not be published. Required fields are marked *