മമ്മി അടുക്കളയിൽ നിന്ന് തുണി അലക്കാൻ മുറ്റത്തേക്കിറങ്ങി. വാഷിംഗ് മെഷീനൊന്നും പുള്ളിക്കാരിക്ക് താല്പര്യമില്ല. തുണിയിലെ അഴുക്കും പോകണം, കൂടെ അയൽപക്കത്തെ സ്റ്റെല്ല ആന്റിയോട് വർത്തമാനവും പറയണം. ലിയോണയുടെ അമ്മയാണ് സ്റ്റെല്ല ആന്റി. ആന്റിയെക്കുറിച്ച് പറയാൻ കുറച്ചുണ്ട്. 18-ാമത്തെ വയസ്സിൽ ഒരു അറുബോറൻ പോലീസുകാരനെ കെട്ടി ഇങ്ങു പോന്നതാണ്; സി.ഐ ജോസി. സ്റ്റെല്ല ആന്റി കാണാൻ ഒരു ആശാ ശരത്തിനെപ്പോലെ ഉണ്ടെങ്കിലും, ജോസി അങ്കിൾ അലൻസിയറിനെപ്പോലെയാണ്.
മമ്മി ടേബിളിൽ എല്ലാം എടുത്തു വെച്ചിരുന്നു. പത്രം തുറന്നു നോക്കുമ്പോൾ മുന്നിൽ നല്ല ഒന്നാന്തരം ഇടിയപ്പവും മുട്ടക്കറിയും! മൂന്ന് ഇടിയപ്പം കഴിച്ച് ഞാൻ എഴുന്നേറ്റു. പക്ഷേ കാമുകൻ സണ്ണി മാത്രം ഒരേ ഇരിപ്പാണ്. ഞാൻ വർക്ക് ഏരിയയിലേക്ക് നടന്നു. മമ്മി തുണി അലക്കുന്ന തിരക്കിലായിരുന്നു. ഇന്നലത്തെ ലഹരിയുടെ ഹാങ്ങോവർ ഉള്ളതുകൊണ്ട് ചെറിയൊരു പേടിയോടെ ഞാൻ അമ്മയുടെ പിന്നിൽ പോയി നിന്നു.
വീട്ടിൽ ഇപ്പോൾ ഞാനും മമ്മിയും അനിയത്തിയും മാത്രമേയുള്ളൂ. അപ്പൻ ഡിപ്പാർട്ട്‌മെന്റ് സംബന്ധമായ ഏതോ ആവശ്യത്തിന് പോയി. ചേട്ടനും ചേട്ടത്തിയും അവരുടെ വീട്ടിൽ വെക്കേഷന് പോയിരിക്കുകയാണ്.
“രാവിലെ എങ്ങോട്ടാണ്?” കയ്യിലിരുന്ന തുണി ബക്കറ്റിലിട്ട് മമ്മി എന്റെ നേരെ തിരിഞ്ഞു. ദേഷ്യമൊന്നുമില്ലെങ്കിലും ചെറിയൊരു പിണക്കം മുഖത്തുണ്ട്. ഇന്നലെ രാത്രി എത്തിയത് അല്പം വൈകിയാണല്ലോ. 50 വയസ്സ് കഴിഞ്ഞെങ്കിലും കണ്ടാൽ ആരും പറയില്ല എന്റെ അമ്മയാണെന്ന്. നൈറ്റിയാണ് വീട്ടിലെ വേഷം. കഴുത്തിൽ അപ്പൻ കെട്ടിയ താലിയുടെ കൂടെ ഒരു കൊന്തയുമുണ്ട്.