സന്ദീപിനെയും ഇഷാനെയും സാറുമാർ നന്നായി പെരുമാറി കഴിഞ്ഞു. നെൽസനെ ഹോസ്പിറ്റലിൽ കൊണ്ടുപോയി. എന്റെ നെറ്റിയിലെ ചോര ഒലിക്കുന്നുണ്ടായിരുന്നു. പക്ഷേ എന്റെ ശ്രദ്ധ മുഴുവൻ കണ്ണു ചുവപ്പിച്ചു എന്നെ നോക്കുന്ന മല്ലിക ടീച്ചറിലായിരുന്നു.
“താൻ ഏതാടോ?” പ്രിൻസിപ്പാൾ എന്റെ നേരെ തിരിഞ്ഞു.
“ഹാരിസ്… ന്യൂ അഡ്മിഷൻ,” ഇംഗ്ലീഷ് സാറായ അശോകൻ ഇടയിൽ കയറി പറഞ്ഞു.
“തല്ല് പിടിക്കാനാണോ മോനെ നീ ഇങ്ങോട്ട് വന്നത്?” എന്നെ നോക്കി പുച്ഛിച്ച പ്രിൻസിപ്പാളിനെ ഞാൻ മൈൻഡ് ചെയ്തില്ല.
“നെൽസന് എങ്ങനെയുണ്ട്?” അശോകൻ സാർ ചോദിച്ചു.
“കുഴപ്പമില്ല സാർ, കയ്യിൽ പ്ലാസ്റ്റർ ഇടണം,” നൗഷാദ് സാർ മറുപടി പറഞ്ഞു.
“ഹരി…” പ്രിൻസിപ്പാൾ വിളിച്ചു.
“നോ സാർ, ഹാരിസ്!” ഞാൻ തിരുത്തി.
മുറിയിൽ മറ്റ് മൂന്ന് ടീച്ചർമാരുണ്ട്. എന്റെ ക്ലാസ്സ് ടീച്ചർ വിമല, പിന്നെ എന്റെയും ചേട്ടന്റെയും സഹപാഠിയായിരുന്ന ട്രിസ.
“ഇഷാൻ… ഇനിയൊരു പ്രശ്നം ഉണ്ടായാൽ നീ എക്സാം എഴുതില്ല. ഹാരിസ്… തന്നോടും കൂടിയാണ്. പുതിയ കോളേജ് കണ്ടുപിടിച്ചിട്ട് വേണം ഇനി പ്രശ്നം ഉണ്ടാക്കാൻ. പൊക്കോ!” ഭുവനചന്ദ്രൻ സാർ ആക്രോശിച്ചു.
സന്ദീപ്പും ഇഷാനും ആദ്യം ഇറങ്ങിപ്പോയി. കൂടെ ടീച്ചർമാരും. അശോകൻ സാറും നൗഷാദ് സാറും അവിടെത്തന്നെ നിന്നു.
“സാർ… ഈ പയ്യൻ… ഇറങ്ങിപ്പോയവന്മാരുടെ ഫാമിലി വലിയ പ്രശ്നക്കാരാണ്,” നൗഷാദ് സാർ പതുക്കെ പറഞ്ഞു.
“എബി, ഇത് അശോകൻ. നൗഷാദിനെ നിനക്കറിയാമല്ലോ?” പ്രിൻസിപ്പാൾ സാറിന്റെ ടോൺ പെട്ടെന്ന് മാറി. അതൊരു പരിചയപ്പെടുത്തലായിരുന്നു. അപ്പോഴാണ് എനിക്ക് മനസ്സിലായത്.ഇവിടെയും എനിക്കായി ചില ‘സെറ്റപ്പുകൾ’ നേരത്തെ ഒരുങ്ങിയിട്ടുണ്ട്!