“കുത്തിച്ചി മോളേ!” എബി പെട്ടെന്ന് അവളുടെ കൈയിൽ ആഞ്ഞുപിടിച്ചു.
“നിന്റെ നിഴൽ പോലെ നടന്ന എനിക്കറിയാം എബി… പല്ലവിക്ക് ഇഷ്ടം ലുക്മാനോടല്ല, അത് എബ്രഹാം എന്ന എബിയോടാണെന്ന്!” പ്രിയ ഉറക്കെ പറഞ്ഞു.
എബിയുടെ കൈപ്പിടിയിൽ കിടന്നു പ്രിയയുടെ കുപ്പിവളകൾ പൊട്ടിതകർന്നു. അവളുടെ കൈത്തണ്ടയിൽ നിന്നും ചോര പൊടിഞ്ഞു. എബിയുടെ കണ്ണുകളിൽ ക്രൂരമായ ഒരു ഭാവം മിന്നിമറഞ്ഞു.
“ഇതൊരു പബ്ലിക് പ്ലേസാണ് എബി… നീ അടങ്ങ്! സ്റ്റെഫി എന്ന പിഴച്ച പെണ്ണിനെ അങ്ങ് കെട്ടിക്കോ!” എബിയുടെ കൈയിൽ നിന്നും എങ്ങനെയോ കുതറിമാറി അവൾ എഴുന്നേറ്റു.
“നീ വിചാരിച്ചത് രണ്ട് ഫോട്ടോ കാണിച്ച് എന്നെ വിരട്ടാം എന്നാണോ? നിന്നെ കാണുന്നത് വരെ ഒരു ‘സോറി’ പറയാമെന്ന് കരുതിയതാണ്. പക്ഷേ ഇനി അത് വേണ്ട. നിനക്കുള്ള പണി ഞാൻ തരുന്നുണ്ട്,” എബി അവളെ പുച്ഛിച്ചു.
“പഴയ പ്രേമം പൊങ്ങിവരുമെന്ന് ഞാനും കരുതി, പക്ഷേ ഇപ്പോൾ ഉള്ളിൽ പകയാണ്!” വേദനിക്കമ്പോഴും അവളുടെ കണ്ണുകളിൽ പ്രതികാരം തിളങ്ങി.
“പക മനസ്സിൽ കൊണ്ടുനടന്ന് കൃത്യസമയത്ത് പ്രയോഗിക്കേണ്ട ഒന്നാണ്. അല്ലാതെ ശത്രുവിന്റെ മുന്നിൽ വന്ന് ‘ഞാൻ പ്രതികാരം ചെയ്യാൻ പോകുകയാണെന്ന്’ പറയുന്നത് മണ്ടത്തരമാണ്,” എബി പതുക്കെ എഴുന്നേറ്റു.
“ഒരു പെണ്ണിനോടാണ് എബി നീ കളിക്കുന്നത്!”
“അതെ… നിഖിൽ എന്ന പാവം പയ്യന്റെ പെണ്ണിനെ കൊണ്ടുനടന്നവനല്ലേ ഞാൻ. അവനൊരു പണി, നിനക്കൊരു കളി! എപ്പോഴോ ഒരു ഇഷ്ടം തോന്നിപ്പോയി, അതായിരുന്നു എനിക്ക് പറ്റിയ തെറ്റ്!”