😈Game of Demons 9 [Demon king] [Climax]

Posted by

 

അവളെ നോക്കി ചിരിച്ചുകൊണ്ട് ഞാനവന്റെ അടുത്തേക്ക് പോയി.

 

പക്ഷെ വീണിത്ത് അവനില്ല.

ഞാൻ ചുറ്റിനും നോക്കി…

 

ആരെയും കാണാനില്ല.

 

ഞാനവളെ തിരിഞ്ഞു നോക്കി.

ഞാൻ: എന്താടി….. നിന്റെ അനിയൻ ഒറ്റയടിക്ക് പേടിച്ചോടിയോ….. ഹ ഹ ഹ …..

 

അവളുടെ മുഖത്ത് പേടി വരുന്നത് ഞാൻ കണ്ടു.

 

എന്നാൽ അതിനും അധികം ആയുസ്സ് ഉണ്ടായിരുന്നില്ല.

 

പെട്ടന്നവളുടെ മുഖത്തെ ഭയം മാറി ചിരിയായി…

ആ സമയം തന്നെ എന്റെ തോളിൽ ആരോ തോണ്ടി…

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ എന്റെ മുന്നിൽ അവൻ ചിരിച്ചുകൊണ്ട് നിൽക്കുന്നു.

ഞാനവനെ തല്ലാൻ കയ്യോങ്ങിയതും അവൻ മിഷ്ട്ടി ചുരുട്ടി എന്റെ മൂക്കിലേക്ക് ആഞ്ഞടിച്ചു…

 

നല്ല ശക്തമായ അടി… മൂക്കിൽ നിന്നും ചോര വന്നിരുന്നു.

ഞാൻ ദേഷ്യത്തിൽ അവന് നേരെ നോക്കി. അവൻ അവിടുണ്ടായിരുന്നില്ല…

ചുറ്റിനും നോക്കി… എവിടെയും ഇല്ല…

 

എനിക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി. ഞാൻ ചുറ്റിനും നോക്കി അലറി. അവന്റെ ചേച്ചി എന്നെയും നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *