😈Game of Demons 9 [Demon king] [Climax]

Posted by

അവർ രാജീവിനെ നോക്കി….

 

അവൻ വേദനയാൽ തളർന്ന് കിടപ്പാണ്….

 

വായിൽ നിന്നും ‘”” ഞാൻ പറയില്ല…. ‘”” എന്ന വാക്ക് തുടരെ തുടരെ ഉരുവിടുന്നുണ്ട്…

 

ജോസ്: ഭായ്….. ഇവനെ എന്ത് ചെയ്യും…..

 

അലി: താൻ ഫ്ലാഷ് അടിക്ക്…..

തുടങ്ങിയ പണി മുഴുമിക്കട്ടെ….

 

അതും പറഞ്ഞ് അലി രാജീവിന്റെ വലത് കാലിലെ തള്ളവിരലിൽ നടു ഭാഗത്ത് കട്ടറിന്റെ തല വച്ചു….

 

എന്നിട്ട് രാജീവിനെ നോക്കി….

 

അവനിതൊന്നും അറിയുന്നുപോലുമില്ല….

 

അലിയുടെ ചുണ്ടിൽ വീണ്ടും ആ ചിരി വിടർന്നു…

അടുത്ത നിമിഷം….

 

‘””” ആ…………… ‘””‘

 

ഒരു അലർച്ചയായിരുന്നു……

 

പക്ഷെ രാജീവിന്റെ അല്ല….

 

റൂമിന് വെളിയിൽ….

അലിയും ജോസും പുറത്തേക്ക് ഓടി…..

 

ഒരു മൊബൈൽ ഫ്ലാഷ് ഓണാക്കി നിലത്ത് വീണ് കിടക്കുന്നത് അവർ കണ്ടു…

 

അവരങ്ങോട്ട് ഓടി…

ആ ഫോണിന്റെ അടുത്ത് ഒരാൾ കിടക്കുന്നുണ്ട്…

 

ജോസ് അവിടേക്ക് ഫ്ലാഷ് അടിച്ചു…

 

ആ മുഖം കണ്ട് അവർ ഞെട്ടി…..

‘സിംഗര……’

 

തലക്ക് ചുറ്റും ചോര ഒലിച്ചുകിടക്കുന്നു……

 

അയാളുടെ ശരീരത്തിലെ ജീവൻ ആരോ കവർന്നെടുത്തിരുന്നു…..

Leave a Reply

Your email address will not be published. Required fields are marked *