😈Game of Demons 9 [Demon king] [Climax]

Posted by

ജോണ് : ഭായ്….. ഭായ് ഒരു കാര്യം മനസ്സിലാക്കണം….

ഇന്ന് അമീർ എന്ന നിങ്ങളുടെ സഹോദരൻ മരിച്ചപ്പോൾ അലിയെന്ന നിങ്ങൾ പ്രതികാരം വീട്ടാൻ വന്നു….

പക്ഷെ നിങ്ങൾ മരിച്ചാൽ….

 

അലി അൽപ്പ സമയം ആലോചിച്ചു.

 

അലി : അതേ…. ഞാൻ മരിച്ചാൽ ആരും വരില്ല…. അവിടെ എന്റെ സ്ഥാനം വേറൊരാൾ അലങ്കരിക്കും….

 

but…..I don’t care….

 

ജോണ്: ഹമ്മ്….. great….

 

അപ്പൊ പറഞ്ഞുവന്നത് അവന്റെ മരണം ഇന്ന് നടക്കണം…..

 

അലി ; what……? ഇന്നോ….. ഒരു പ്ലാനും ഇല്ലാതെ…

 

ജോണ്: അതേ…..

 

അലി: അത് റീസ്‌ക്കാണ്….

ജോണ്: അറിയാം…. പക്ഷെ ആ റീസ്‌ക്ക് നമ്മൾ എടുക്കണം…

 

അലി : നോ ജോണ്…. എടുത്തു ചാടി തീരുമാനം എടുക്കരുത്…. നമ്മളിതുവരെ കളിച്ചത് മുഴുവൻ പെർഫെക്റ്റ് ആയ പ്ലാനിൽ ആണ്….ആ ഒറ്റ കാരണം കൊണ്ടാണ് നമ്മുടെ ഐഡറ്റിറ്റി പോലും പുറത്ത് വരാത്തത്…

 

ജോണ് : അറിയാം…. but this matter is totally different….

നമ്മൾ കളിക്കാൻ പോകുന്നത് സന്ദർഭത്തിനനുസരിച് കരുക്കൾ നീക്കാൻ കഴിവുള്ളവന്റെ കൂടെയാണ്….

ഈ നിമിഷം മുതൽ അവന് കിട്ടുന്ന ഓരോ സെക്കണ്ടും നമ്മുടെ ജീവിൻ ആപത്തിലാക്കും…

നമ്മൾ പ്ലാൻ ചെയ്തു കഴിയുമ്പോഴേക്കും അവൻ നമ്മളെയും നമ്മുടെ സാങ്കേതത്തെയും ചുട്ടു ചാമ്പലാക്കും….

 

അലി അവൻ പറഞ്ഞതിനെ പറ്റി ഒരു നിമിഷം ആലോചിച്ചു.

 

അലി: ശരി…. എപ്പോൾ….

 

ജോണ്: രാവിലെ എന്തായാലും നടക്കില്ല…. ഇന്ന് രാത്രി…… രാത്രിയാണ് വേട്ട…..

 

ജോണ് അലിയെ നോക്കി ചിരിച്ചു….

 

അലി തിരിച്ചും….

Leave a Reply

Your email address will not be published. Required fields are marked *