😈Game of Demons 9 [Demon king] [Climax]

Posted by

ഒരലർച്ച പോലുമില്ലാതെ ആ രൂപം നിലമ്പതിച്ചു….

 

പക്ഷെ അത് മനു ആയിരുന്നില്ല…..

 

‘”” ജോസ്……….. ‘””

 

അലി അയാളുടെ പേര് മൊഴിഞ്ഞു…

 

‘””ഛേ………. ””

 

അയാൾ തന്റെ തോക്ക് ദൂരേക്ക് എറിഞ്ഞു…

 

എന്ത് ചെയ്യണമെന്നറിയാതെ അവനവിടെ തന്നെ ഇരുന്നു….

 

‘””” ഹ ഹ ഹ ഹ ഹ ഹ…………. ‘””

 

ഏകാന്തത മൂടിയ അവിടെ ഒരു അട്ടഹാസത്തിന്റെ മുഴക്കം പ്രതിധ്വനിച്ചു….

 

അലി ഇരുന്നിടത്തുനിന്ന് ചാടിയെഴുന്നേറ്റ് ശബ്ദം കേട്ടിടത്തേക്ക് ഓടിപ്പോയി….

 

അവിടവൻ ഉണ്ടായിരുന്നില്ല….

വീണ്ടും മറ്റൊരു ദിശയിൽനിന്നും ആ അട്ടഹാസം കേട്ടു….

 

അലി അങ്ങോട്ട് ഓടി….

 

പക്ഷെ അവിടെയും അവനില്ലായിരുന്നു…

 

അലി: ആ……….

അയാൾ അലറി

 

‘”‘നീ ഏവടേടാ……… ഇരുട്ടിൽ മറഞ്ഞിരിക്കാതെ പുറത്തേക്ക് വാടാ………’””

 

അലി അവന് നേരെ വെല്ലുവിളി ശബ്ദം ഉയർത്തി…

 

‘”‘ ഞാനല്ലല്ലോ……. നീയല്ലേ ഇരുട്ടിൽ………. ‘””

 

വളരെ പതിഞ്ഞ ഒരു ശബ്ദം….

അതും തന്റെ തൊട്ട് പിന്നിൽനിന്നും…

 

അലി വേഗം തിരിഞ്ഞു നോക്കി…..

 

അവനു മുന്നിൽ ആ രൂപം പ്രത്യക്ഷപ്പെട്ടു….

Leave a Reply

Your email address will not be published. Required fields are marked *