😈Game of Demons 9 [Demon king] [Climax]

Posted by

അതുകൂടി കണ്ടപ്പോൾ എന്റെ സമനില ആകെ തെറ്റിയിരുന്നു…

 

അവളെ കൊല്ലുവാനുള്ള ദേഷ്യത്തിൽ ഞാനവളുടെ അടുക്കലേക്ക് നടന്നു നീങ്ങി.

 

 

ഷ്യൂ…… ……………….

 

ഒരു വിസിലാടി കേട്ടു..

ഞാനവിടെക്ക് തിരിഞ്ഞു നോക്കി.

ആ പാർക്കിങ്ങിലെ ഒരു തൂണിൽചാരി എന്നെയും നോക്കി ചിരിച്ചു നിൽക്കുന്ന അവനെയാണ് ഞാൻ കണ്ടത്…

 

ആ ചിരി എന്റെ സിരകളിലേ കോപത്തിന്റെ അളവ് വർധിപ്പിച്ചു.

ഒരലർച്ചയോടെ ഞാനവന്റെ പക്കലേക്ക് ഓടി….

കയ്യിലെ മുഷ്ടിയിൽ സർവ്വ ബലവും ആവാഹിച്ച് അവന്റെ മുഖത്തേക്കടിച്ചു.

എന്നാൽ നിമിഷനേരംകൊണ്ട് അവൻ അവിടുന്ന് മാറി.

 

എന്റെ കൈ ആ തൂണിൽ ഇടിച്ചു.

അടിച്ചതിന്റെ പവറിൽ ആ തുണിലെ സിമന്റ് അൽപ്പം വിണ്ടുപൊടിഞ്ഞു…

 

കൈ നന്നായി വേദനിച്ചു… രണ്ട് പ്രാവശ്യം ഞാൻ കൈ കുടഞ്ഞുപോയി…

 

‘””‘ നിനക്ക് നല്ല ശക്തിയാണല്ലോടാ….. ‘””

 

അവനെന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

ഞാനവന്റെ വയറിലേക്ക് അടിക്കാൻ പോയപ്പോൾ എന്റെ കൈ നിസ്സാരമായി അവൻ പിടിച്ചു തിരിച്ചു.

എന്നിട്ടെന്റെ കൈ മസിലിന്റെ ഭാഗത്ത് ശക്തിയിൽ അടിച്ചു.

 

ആ കൈ ഒരുപാട് വേദനിച്ചു.

 

അവൻ കൈ വിട്ടെങ്കിലും നന്നായി കടഞ്ഞിരുന്നു.

ഞാനവന്റെ നെഞ്ചിലേക്ക് ചവിട്ടാൻ പോയപ്പോൾ അതിൽനിന്നും ഒഴിഞ്ഞ് എന്റെ മറ്റേ കാലിൽ ആഞ്ഞു ചവിട്ടി.

എല്ലു പൊട്ടുന്ന ശബ്ദത്തോടെ ഞാൻ നിലമ്പതിച്ചു…

കാല് ഒടിഞ്ഞു പിന്നിലേക്ക് പോയിരുന്നു.

അസഹനീയമായ വേദന…

 

ഞാനാ കാല് മുറുകെ പിടിച്ച് അലറി…

Leave a Reply

Your email address will not be published. Required fields are marked *