😈Game of Demons 9 [Demon king] [Climax]

Posted by

ആതിയുടെ അടുത്ത കൗഡർ….

അതിന്റെ റിഫ്ലഷൻ മനുവിന്റെ പുറത്ത് പതിച്ചു…

അഞ്ചു കടിച്ചു…😂

മനു: ആഹ്….

 

രാജീവ്: എന്താടാ…..

 

മനു: പട്ടി കടിച്ചടാ….

അവൻ പുറം ഉഴിഞ്ഞുകൊണ്ട് പറഞ്ഞു.

 

അഞ്ചു: പട്ടിയല്ല പാമ്പ്….

രൂപ: എന്നാ ഹോസ്പിറ്റലിൽ പോവാ….

മനു: ഇത് ചേരയാ… വിഷമില്ല…

അഞ്ചു അവന്റെ പുറത്തേക്കൊരു അടികൊടുത്തു.

 

അഞ്ചു: മതി സംസാരിച്ചത്…. വാ….

അവിടെ നിന്ന് കൂടുതൽ പണി ഏറ്റുവാങ്ങാൻ താല്പര്യമില്ലാത്തത്കൊണ്ട് അവർ കഴിക്കാൻ പോയി.

ആതി പറഞ്ഞ പോലെ ഒറ്റ പ്ലെയ്റ്റിൽ തന്നെ ഇരുവരും ഭക്ഷണം കഴിച്ചു….. ഇടക്ക് രണ്ടും അവളെ നോക്കുന്നുണ്ട്…. കുശുമ്പ് കേറ്റാൻ…

 

ഇതെല്ലാം സന്തോഷത്തോടെയും കുശുമ്പോടെയും എല്ലാവരും നോക്കി നിന്നു…

പക്ഷെ നമ്മടെ ആതിക്ക് അത് കണ്ട്രോൾ ചെയ്യാനുളള കഴിവ് ദൈവം അല്ല… ഞാൻ കൊടുത്തിട്ടില്ല…

അവളും ഓടിപ്പോയി അവരുടെയൊപ്പം ഇരുന്നു…

സംഗതി വയറ് നിറഞ്ഞെങ്കിലും ഇത് കുശുമ്പല്ലെ….

രണ്ടുപേരുടെ പങ്കിൽനിന്നും അവളും കഴിച്ചു…

അത് ഒരു ഇഷ്ടക്കേടും കാണിക്കാതെ കൊടുക്കുകയും ചെയ്തു…

ഇന്നലെ നടന്നതെല്ലാം ഒരു ഗജനി സ്റ്റൈലിൽ എല്ലാവരുടെ മാനസ്സിൽനിന്നും അപ്രതക്ഷ്യമായി…

 

………..

കഴിച്ചു കഴിഞ്ഞ് മനു എല്ലാവരോടും വളരെ നല്ലരീതിയിൽ സംസാരിച്ചു…

എല്ലാവരുടെ മനസ്സും തണിത്തിരുന്നു…

പക്ഷെ രാജീവ് അൽപ്പം അപ്സെറ്റ് ആയിരുന്നു..

അവസാനം മനുവും രാജീവും സംസാരിക്കുവാനായി ടറസിലേക്ക് പോയി. അൽപ്പനേരം ഇരുവരും ഒന്നും മിണ്ടിയില്ല…

രാജീവ് തന്നെ ആദ്യം തുടക്കമിട്ടു.

രാജീവ്:ഇന്നലെ നീ എവിടേക്കാ പോയേ…

 

മനു: പോയതല്ല കൊണ്ടുപോയതാ….

രാജീവ് : അവരൊക്കെ ജീവനോടെ ഉണ്ടോ…

മനു അവനെ നോക്കിയൊന്ന് ചിരിച്ചു… ഒരു വല്ലാത്ത ചിരി.

രാജീവ്: എന്താടാ… ഒക്കെ തീർന്നോ…

മനു: നോക്കിയില്ല….

രാജീവ്: ഹമ്മ്…. അപ്പൊ അവർ….

Leave a Reply

Your email address will not be published. Required fields are marked *