😈Game of Demons 9 [Demon king] [Climax]

Posted by

 

അലി അവന്റെ ഇടത്തെ കാലിലേ സൈഡ് ഭാഗത്തേക്ക് തൊഴിച്ചു….

 

അവന്റെ എല്ല് പൊട്ടുന്ന ശബ്ദം അയാൾ കേട്ടു…. കൂടെ അവന്റെ അലർച്ചയും….

 

അലിയുടെ മുഖത്ത് നേരിയ അട്ടഹാസം പൊട്ടിമുളച്ചു….

 

അലറി കരയുന്ന രാജീവിന്റെ മുഖത്തേക്ക് അയാൾ ശക്തിയായി അടിച്ചു…

 

ആദ്യ അടിയിൽ തന്നെ അവന്റെ ബോധം പോയി…

 

അവനെ നിലത്തേക്ക് വലിച്ചെറിഞ്ഞു…

 

എന്നിട്ട് ജോസിന്റെ പക്കലേക്ക് പോയി….

 

അയാൾ തളർന്ന് വീണ് കിടക്കുകയായിരുന്നു….

അലി അയാളുടെ തലക്ക് മീതെ കാലുകൊണ്ട് തട്ടിവിളിച്ചു…

അയാൾക്ക് പതിയെ ബോധം വന്നു..

 

അലി: ജോസേ….. അവനെ വണ്ടിയിൽ ഇട്….. കൂടെ ബാക്കി ഉള്ളവരെയും…..

 

അലി അയാളോട് പറഞ്ഞു….

 

ജോസ് പതിയെ കൈ മുട്ട് കുത്തി എഴുന്നേറ്റു…

എന്നിട്ട് എല്ലാവരെയും വിളിച്ചുണർത്തി…

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

 

രാജീവിന്റെ വോയ്സ് മെസ്സേജ് മനുവിനെ ഏറെ ഭയപ്പെടുത്തി….

 

ചെവിയിലെ ബ്ലൂടൂത്തുവഴി വണ്ടി ഓഫാക്കുന്നതും ബെൽറ്റ് അഴിക്കുന്നതുമായ ശബ്ദങ്ങൾ കേൾക്കാം…..

 

അവൻ വണ്ടി വേഗത്തിൽ ഓടിച്ചു….

 

ഫോണിൽ അവന്റെ ലൊക്കേഷൻ നോക്കി….

 

താൻ വരാൻ പറഞ്ഞ സ്ഥലത്തുനിന്ന് അൽപ്പം ദൂരെയാണ്….

 

അവൻ ബുള്ളറ്റിൽ സ്പീഡ് മാക്സിമം ആക്കി….

 

ചെവിലൂടെ അപ്പുറത്ത് നടക്കുന്നതെല്ലാം കേൾക്കുന്നുണ്ട്…..

 

റോഡ് കാലിയാണ്….

അധികം വണ്ടികൾ ഇല്ല….

Leave a Reply

Your email address will not be published. Required fields are marked *