😈Game of Demons 9 [Demon king] [Climax]

Posted by

‘”” ജോണ്……’”””

 

അയാളുടെ വായിൽനിന്നും ആ പേര് പുറത്ത് വന്നു….

 

അലി ചാടി എഴുന്നേറ്റ് അങ്ങോട്ട് ഓടി….

 

മരിച്ചുകിടന്ന തന്റെ സുഹൃത്തിന്റെ ജഡം മടിയിൽ വച്ചു….

 

ആ മുഖം മനസ്സിലാക്കാൻ പറ്റാത്തത്രവിധം വികൃതമായിരുന്നു….

അലിയുടെ കണ്ണിൽനിന്നും കണ്ണുനീർ ഒലിച്ചിറങ്ങി…..

അയാൾ അലറി കരഞ്ഞു…

അവന്റെ ശരീരം മാറിൽ അണച്ചു…..

 

സങ്കടത്തിന്റെയൊപ്പം ദേഷ്യവും ഇരച്ചുകയാറാൻ തുടങ്ങി…

 

അയാളുടെ മിഴികൾ രക്തവർണ്ണമായി…

 

അലി ചുറ്റിനും നോക്കി….

 

ആരെയും കണ്ടില്ല….

പെട്ടന്നാണ് അയാളത് ശ്രദ്ധിച്ചത്….

 

ഒരാൾ നടക്കുന്ന ശബ്ദം അയാളുടെ ചെവിൽ പതിഞ്ഞു…..

അലി തിരിഞ്ഞു നോക്കാതെ ആ കാലടികളുടെ ശബ്ദത്തെ ശ്രദ്ധിച്ചു….

തന്റെ തോക്കെടുത്ത് കയ്യിൽ പിടിച്ചു….

 

ആ കാലടികൾ തന്റെ പിന്നിലാണെന്നും അത് തന്റെ അടുക്കലേക്കാണ് വരുന്നതെന്നും അയാൾക്ക് മനസ്സിലായി….

 

അയാൾ തന്റെ ഇടം കണ്ണുകൊണ്ട് പതിയെ നോക്കി….

 

തന്റെ പിന്നിലായി ഒരു നിഴൽ അടിത്തേക്ക് വരുന്നതായി അയാൾക്ക് മനസ്സിലായി…

 

കയ്യിൽ ഒരു വടിവാളിന്റെ നിഴലും ഉണ്ട്…..

 

അയാൾ കയ്യിലെ റിവോൾവർ കൂടുതൽ ശക്തിയിൽ പിടിച്ചു…..

ആ നിഴൽ വന്ന ഭാഗത്തേക്ക് പൊടുന്നനെ തിരിഞ്ഞ് തല നോക്കി ഷൂട്ട് ചെയ്തു…

Leave a Reply

Your email address will not be published. Required fields are marked *