😈Game of Demons 9 [Demon king] [Climax]

Posted by

അവന്റെ ലക്ഷ്യം മനു പറഞ്ഞ ലൊക്കേഷൻ ആണ്….

അവിടെത്തിക്കാൻ അവൻ പരമാവധി ശ്രമിച്ചു….

 

വണ്ടി കോളനി റോഡ് കടന്നു….

 

ഇപ്പോൾ അത്യാവശ്യം വീതിയുള്ള റോഡ് ആണ്….

 

പക്ഷെ കൊറേ കുഴികളുണ്ട്….

 

ഇരു ഭാഗത്തും വീടുകളില്ല….

 

ചില ഇടത്ത് കടമുറികൾ മാത്രം… അതും രാത്രി ആയതിനാൽ പൂട്ടിയിരുന്നു…

 

വഴിയിലെ കുഴികൾ അവന്റെ വണ്ടിയുടെ സ്പീഡിനെ വല്ലാതെ ബാധിച്ചു….

പക്ഷെ പുറകെ വരുന്ന ജീപ്പുകൾക്ക് അത് വലിയ പ്രശ്നമായി തോന്നിയില്ല….

 

ഒട്ടും വൈകാതെ തന്നെ ആ 2 വണ്ടികളും തന്നെ മറികടന്ന് മുന്നോട്ട് പോയി വിലങ്ങനെ നിർത്തി…

 

തന്റെ ലക്ഷ്യ സ്ഥാനത്ത് എത്തുവാൻ അവന് സാധിച്ചില്ല….

 

ഇനി എന്ത്….

 

വരുന്നിടത്ത് വച്ച് കാണാം….

 

രാജീവ്: അളിയാ….. am traped… ഞാൻ തുടങ്ങാ…. നീ എത്തിക്കൊളണം….

 

അവൻ വാച്ച്‌ നോക്കി പറഞ്ഞു..

മറുപടി കേൾക്കില്ല എങ്കിലും അവന്റെ നിർദ്ദേശം മനു കേട്ടിരുന്നു…..

 

തന്റെ മുന്നിൽ നിർത്തിയിരിക്കുന്ന ജീപ്പുകളിൽ നിന്ന് 16 ഓളം പേർ പുറത്തേക്ക് ഇറങ്ങി…

 

അവർ തന്നെയാണ് കാത്ത് നിൽക്കുന്നത്…..

 

അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു…. വണ്ടി ഓഫ് ചെയ്തു…. ശേഷം സീറ്റ് ബെൽറ്റ് അഴിച്ച് പുറത്തേക്ക് ഇറങ്ങി….

 

ആൾ ബലം അവനെ ഒരു തരിപോലും തകർത്തില്ല….

 

തന്റെ മുന്നിൽ നിൽക്കുന്ന 16 ഓളം എതിരാളികളെ നോക്കി ചുണ്ടിലേക്ക് ഒരു കിങ്‌സ് വച്ച് കത്തിച്ചു….

Leave a Reply

Your email address will not be published. Required fields are marked *