😈Game of Demons 9 [Demon king] [Climax]

Posted by

 

രാജീവ്: ഹമ്മ്…. വേറെ…

 

മനു: രൂപയുടെയും അഞ്ജുവിന്റെയും ഫോണിൽ നിന്ന് സിം ഊരണം…

 

രാജീവ്: അതിന്റെ ആവശ്യം ഉണ്ടോ…

 

മനു: ഉണ്ട്… ഡാർക് വോൾഡ് എന്ന് പറഞ്ഞാൽ ഡാർക് വെബ്‌മായി connected ആയിരിക്കും… സോ അവരുടെ അടുത്ത് ഒരു ഹാക്കർ ഉണ്ടാവാൻ ചാൻസ് ഉണ്ട്….

 

രാജീവ്: ഹമ്മ്… എന്റെ കയ്യിൽ ഉപയോഗിക്കാത്ത രണ്ട് സിം കാർഡ് ഉണ്ട്…

 

മനു: ഹമ്മ്… അത് മതി…. നീ രൂപയുടെ ഫോണിൽനിന്ന് മാറ്റിക്കോ… അഞ്ജുവിന്റെ ഞാൻ നോക്കിക്കോളാം

രാജീവ്: അപ്പൊ നമ്മൾ….

 

മനു: നമുക്ക് വേണ്ടാ…. നമ്മളെ അവർ വാച്ച് ചെയ്യട്ടെ…. പിന്നെ നീ പോകുമ്പോൾ ഫോൺ ഓഫ് ആക്കിക്കോ… തിരിച്ച് മലപ്പുറം എത്തുമ്പോൾ on ആക്കിയാൽ മതി….

 

രാജീവ്: ആഹ്…. ശരിയടാ… പക്ഷെ അഞ്ജുവിന്റെയും രൂപയുടെയും ലൊക്കേഷൻ കണ്ടില്ലെങ്കിൽ അവർക്ക് സംശയം തോന്നില്ലേ…

 

മനു: അത് ഞാനേറ്റു…. ഏറ്റെൽ ഒരു പഴയ ഫോൺ ഉണ്ട്…. അതിൽ ഇടാം… അപ്പൊ അവരിവിടെ ഉണ്ടാകുമെന്ന് അവർ കരുതിക്കോളും….

 

രാജീവ്: എത്ര ദിവസാടാ ഇങ്ങനെ…

 

മനു: അറിയില്ല… തൽക്കാലം 2 ദിവസം അവരിവിടെ വേണ്ടാ… ഒരു പക്ഷെ അവരുടെ മൂവ് ഫാസ്റ്റ് ആവാൻ ചാൻസ് ഉണ്ട്….

 

രാജീവ്: എന്നാ നീയും വാ… നമുക്ക് ഒരുമിച്ചു പോകാം….

 

മനു: ഇല്ലാ…. അത് safe അല്ല… ഞാനിവിടെ വേണം…

 

രാജീവ്…: എടാ ഒറ്റക്ക് നീ….

മനു അവനെ നോക്കിയൊന്ന് ചിരിച്ചു.

 

മനു: അതെനിക്ക് പുതുമയല്ല….

 

രാജീവ്: ഹമ്മ്….അപ്പൊ തുടങ്ങാം അല്ലെ…

 

മനു: ഇത് തുടങ്ങിക്കഴിഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *