😈Game of Demons 9 [Demon king] [Climax]

Posted by

നീ പറഞ്ഞ demon king കൂട്ടിലായി..

 

ഹ ഹ ഹ ………

 

അയാൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി…

എന്നാൽ ജോണിന്റെ മുഖത്ത് പുച്ഛം കലർന്ന ചിരിയായിരുന്നു…

 

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

 

വീട്ടിൽ അഞ്ചു ആകെ പേടിച്ചാണ് ഇരിക്കുന്നത്….

മനു വരാമെന്ന് പറഞ്ഞ സമയവും കഴിഞ്ഞിരുന്നു….

 

അവളെപോലെതന്നെ എല്ലാവരിലും ആ പേടി ഉടലെടുത്തു…

 

രാജീവിനും ഒന്നും മനസ്സിലായില്ല….

അവന്റെ ഫോൺ ഓഫ് ആണ്….

 

വാച്ചിൽ വിളിച്ചിട്ട് കിട്ടുന്നുമില്ല….

 

കൂടാതെ gps ലൊക്കേഷൻ കാണിക്കുന്നുണ്ട്…. പക്ഷെ അവൻ റെഡ് അലർട്ടും തന്നിട്ടില്ല….

 

അതുകൊണ്ട് ഈ പാതിരാത്രി ഇവരെ ഒറ്റക്കാക്കി അവനെ തിരക്കിപ്പോകാനും സാധിച്ചില്ല….

രാജീവ് അഞ്ജുവിന്റെ റൂമിലേക്ക് നടന്നു…

 

അവളാകെ കരഞ്ഞു തളർന്നാണ് ഇരിക്കുന്നത്…

കൂടെ ആതിയും രൂപയും അമ്മയുമെല്ലാം ഉണ്ട്…

 

അവളെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും.അവർക്കത്തിന് കഴിയുന്നില്ല…

 

രാജീവ് : നീ എന്തിനാടി ഇങ്ങനെ കാരയണെ……

 

അഞ്ചു ; രാജിവെട്ടാ….. ഏട്ടൻ…..

 

രാജീവ് : അവന് എന്ത് പറ്റിന്നാ…..

 

അഞ്ചു : അറിയില്ല…… എനിക്ക് വല്ലാതെ പേടിയവുന്നു….. ഏട്ടനെതോ ആപത്തിൽ പെട്ടെന്ന് മനസ്സ് പറയുന്നു…..

 

രാജീവ് : നീ മുത്തശ്ശൻ പറഞ്ഞ കാര്യംതന്നെ ആലോജിച്ചുകൊണ്ട് വെറുതെ വേണ്ടത്തത് ആലോജിക്കാ……

Leave a Reply

Your email address will not be published. Required fields are marked *