😈Game of Demons 9 [Demon king] [Climax]

Posted by

 

മനു : ഒന്നുല്ലടാ…..

 

രാജീവ് : നിന്റെ ഫോണെന്താ ഓഫായേ…..

ഇന്നിപ്പോ വാച്ചും ഓഫ് ആണല്ലോ….

 

മനു ; വാച്ചിന്റെ ചാർജ് ഇന്ന് തീർന്നടാ….

 

രാജീവ് : അപ്പൊ ഫോണോ….

 

മനു: അതോഫായി….

 

രാജീവ്; എന്താടാ… വല്ല പ്രശനവും ഉണ്ടോ…

 

മനു ; ഒക്കെ പറയാ…. വാ…

അവർ ഉള്ളിലേക്ക് കയറി.

ആദ്യം കണ്ടത് ആതിയെ ആണ്…

 

ആതി : ചേച്ചി……………..
ദേ ഏട്ടൻ വന്നേ……………

 

അവൾ ഉള്ളിലേക്ക് വിളിച്ചു കൂകി.

എന്നിട്ട് ഓടിപ്പോയി മനുവിനെ പുൽകി. ആ കെട്ടിപിടിത്തതിന് വല്ലാത്ത ബലം ഉണ്ടായിരുന്നു.

 

മനു : എന്നാടി കാന്താരി…..

അവളൊന്നും മിണ്ടിയില്ല.

 

മനു: ഡീ….. ആതി….

 

അവൻ അവളുടെ താടി പിടിച്ചു പൊക്കി.

ആ കണ്ണുകൾ നനഞ്ഞിരുന്നു.

 

മനു: എന്താ ആതി….. നീ എന്താ കരയണെ…..

 

മനു അവളുടെ കണ്ണ് തുടച്ച് പറഞ്ഞു.

 

ആതി : ഇന്നലെ വരാന്ന് പറഞ്ഞിട്ട് ന്നെ പറ്റിച്ചുല്ലേ…. കൊരങ്ങ……

 

മനു : അയ്യേ…. അതാണോ കരയണെ…..

 

ആതി: ഹമ്മ്……

Leave a Reply

Your email address will not be published. Required fields are marked *