😈Game of Demons 9 [Demon king] [Climax]

Posted by

 

 

അഞ്ചു : പിന്നെന്താ ഏട്ടൻ വരാത്തെ…….

 

രാജീവ് : വരും…..

 

അഞ്ചു : നിക്ക് പേടിയവുന്നു……..

 

അവൾ പിന്നെയും കരയാൻ തുടങ്ങി.

 

രാജീവ് : കരയല്ലെടി….. അവൻ വിളിച്ചർന്നു….. ഫോണിൽ ചാർജ് തീർന്നുന്ന്….. പിന്നെ വണ്ടിയും പണി തന്നൂത്രേ….. നാളെ രാവിലെ എത്തുമെന്നും പറഞ്ഞു…

 

അവരോട് കള്ളം പറഞ്ഞതാണെങ്കിലും അവന് വേറെ വഴിയില്ലായിരുന്നു. രാവിലെ അവനെ കണ്ടെത്താനാകുമെന്ന് രാജീവിന്റെ ഉള്ളിൽ ആരോ മൊഴിയും പോലെ അവന് തോന്നി…….

അഞ്ചു : സത്യണോ…..

 

രാജീവ്: പിന്നെ ഞാൻ കള്ളം പറയോ….

 

അവൻ കഷ്ടപ്പെട്ട് അവളെ നോക്കി ചിരിച്ചു…

 

അഞ്ജുവിന്റെ മുഖത്തും നേരിയ ആശ്വാസത്തിന്റെ നേടുവീർപ്പുണർന്നു….

‘അമ്മ : കണ്ടോ….. ഞാൻ പറഞ്ഞില്ലേ അവനൊന്നുമില്ലെന്ന്…..

‘അമ്മ അവളെ ആശ്വസിപ്പിച്ചു…

 

ആതി : അതേ….. വെറുതെ കിടന്ന് കരയാ….. അയ്യേ……

ആതി അവളെ കളിയാക്കി… പുറമെ അവൾ കളിയാക്കുകയാണെങ്കിലും ഉള്ളി അഞ്ജുവിനെപോലെത്തന്നെ ആശങ്ക ഉണ്ടായിരുന്നു…

 

അഞ്ചു : അപ്പൊ…… അപ്പൊ എന്താ ഏട്ടൻ വിളിച്ചപ്പോ എനിക്ക് സംസാരിക്കാൻ ഫോൺ തന്നില്ല…

 

അവൾ വീണ്ടും രാജീവിന് നേരെ ചോദ്യമുയർത്തി..

 

രാജീവ് : എടി ഫോണിന്റെ ചാർജ് തീരരായിരുന്നു…. അപ്പോഴവൻ കാര്യം പറഞ്ഞ് വേഗം വച്ചു….. അല്ലേൽ നിന്നോട് സംസാരിക്കാതെ അവൻ വിടോ……

 

വായിൽ വന്ന കള്ളം അവൻ വേഗം മൊഴിഞ്ഞു.

 

രൂപ: ഇപ്പൊ സമാധാനം ആയില്ലേ….. ഇനി എഴുന്നേറ്റ് മുഖമൊക്കെ കഴുകിക്കെ…. എന്തേലും കേട്ട അങ് കരയാ…..

 

‘അമ്മ :- കെട്ട് കഴിഞ്ഞപ്പോ പെണ്ണിന് കാരച്ചിലിതിരി കൂടിട്ടുണ്ട്……

Leave a Reply

Your email address will not be published. Required fields are marked *