😈Game of Demons 9 [Demon king] [Climax]

Posted by

‘അമ്മ അവളെ സ്നേഹത്തോടെ ശകാരിച്ചു…

രൂപ : മുമ്പൊക്കെ എല്ലാത്തിനും ഓടി ചാടി നടന്ന പെണ്ണാ….. ഇപ്പൊ സീരിയൽ നടികളെപോലായി….. ഇതിന്റെ റിമോർട്ടിപ്പൊ മനുവേട്ടന്റെ കയ്യിലാന്ന് തോനുന്നു…..

 

രൂപയും കൂടി… അഞ്ജുവിന്റെ മുഖത്ത് ചെറുതായി ചിരി വരുന്നുണ്ടായിരുന്നു…

 

അഞ്ചു : അത് പിന്നെ ഏട്ടനിത്രേം നേരം കാണാത്തപ്പോ ഞാൻ പേടിച്ചുപോയി….

 

രാജീവ് : ഇപ്പൊ പേടിയൊക്കെ പോയില്ലേ….. ഇനി എണീറ്റേ….. അവനിങ്ങോട്ട് വരട്ടെ….. എന്റെ അഞ്ചുട്ടിനെ കാരയിപ്പിക്കാൻ ഓരോയിടത്ത് പോയിരുക്കുവാ….. നല്ലത് കൊടുക്കുന്നുണ്ട്…

 

അഞ്ചു : ഇന്റെ ഏട്ടനെ ഒന്നും പറയല്ലേ…..

 

അവൾ ചിണുകികൊണ്ട് പറഞ്ഞു…

 

രാജീവ് : ഓ….. ഓനെ പറഞ്ഞപ്പോ കൊണ്ടു…..

 

ആതി ; കൊരങ്ങാ….. ഏട്ടനെ പറഞ്ഞാൽ എന്റെന്നും കിട്ടുവേ…..

 

ആതിയും അവർക്കൊപ്പം കൂടി.

 

രൂപ : ഞാൻ മാത്രമേന്തിനാ മാറിനിൽക്കാണേ…. ഞാനും കൂടെയേക്കാം…..

 

രാജീവ് : ആഹ്……. യക്ഷികൾ ചോരകുടിക്കാനായി അവസരം നോക്കിയിരിക്കാ…. ഞാനെന്താ ചെണ്ടേ…..

 

 

ആതി : ആഹ്….. ചെണ്ടയാ…..

 

രാജീവ് ; അമ്മേ….. ഞാൻ പുറത്തു പോവാ….. ഇവെടിരുന്നാ ഇഞ്ചുറിയസ് ട്ടു ഹെൽത്താണ്….

 

അവനതും പറഞ്ഞ് പുറത്തേക്ക് നടന്നു…. അമ്മയിതെല്ലാം കണ്ട് ചിരിക്കുവായിരുന്നു…
പുറമെ ചിരിച്ചുവെങ്കിലും അകമേ അവൻ കാരയുവായിരുന്നു…

 

പുറത്ത് സിറ്റ്ഔട്ടിൽ ചെന്ന് വീണ്ടും വീണ്ടും മനുവിന്റെ ഫോണിലേക്കും വാച്ചിലേക്കും മാറി മാറി വളിച്ചുകൊണ്ടിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *