😈Game of Demons 9 [Demon king] [Climax]

Posted by

അവൻ തിരിഞ്ഞു നോക്കി…

 

ജോസായിരുന്നു അത്…

 

അവന്റെ കാഴ്ച അൽപ്പം മങ്ങാൻ തുടങ്ങി…

 

അയാൾ വീണ്ടും അവന്റെ തലക്കടിക്കുവാൻ വന്നു.

 

എന്നാൽ രാജീവ് ചാടി അവന്റെ കയ്യിലേക്ക് അടിച്ചു….

 

കയ്യിലെ മരക്കഷ്ണം തെറിച്ചു ദൂരെ പോയ്‌വീണു….

 

രണ്ടാമത് ജോസിനെ അടിക്കാൻ തുടങ്ങുന്നതിനു മുമ്പ് അയാൾ വീണ്ടും അവന്റെ നെഞ്ചിലേക്ക് ചവിട്ടി…

 

രാജീവ് തെറിച്ച് താഴെ വീണു…..

 

രാജീവ് നിരങ്ങി നിരങ്ങി എഴുന്നേൽക്കാൻ നോക്കി….

ശരീരം തളരുന്നുണ്ടായിരുന്നു…

എന്നാലും എഴുന്നേറ്റു…

 

അപ്പോൾ തന്നെ ജോസ് മുഷ്ട്ടി ചുരുട്ടി അവന്റെ കീഴ് താടിയിലേക്ക് അടിച്ചു…

 

അവൻ വീണ്ടും നിലമ്പതിച്ചു….

 

ശരീരം ഏറെ കുറെ കുഴഞ്ഞിരുന്നു… വായിലൂടെ രക്തവും വന്നിരുന്നു…

ജോസ് അവനരികിൽ പോയി നെഞ്ചിലേക്ക് കാല് വച്ചമർത്തി…

ജോസ് : നിനക്കെന്തിര് ഇത്ര കടുംബിടിത്തം….. മര്യാദക്ക് വന്നാ പോരെ……

 

ജോസ് അവനെ നോക്കി പുച്ഛത്തോടെ ചോതിച്ചു….

രാജീവ് ദേഷ്യത്തോടെ അയാളുടെ മുഖത്തേക്ക് നോക്കി…

 

ജോസ്: തുറിച്ചു നോക്കുന്ന….. നായെ…

 

അയാൾ നെഞ്ചിൽ നിന്നും കാലെടുത്ത് അവന്റെ മുഖത്തിന് സൈഡിലേക്ക് അമർത്തി…

രാജീവിന്റെ മുഖം ആ മണ്ണിൽ അമർന്നു…

 

ജോസ്: കേട്ടോ ഭായ്….. ഈ ജോസില്ലേ…. ഇമ്മാതിരി പല പല ഐറ്റംസിനെ കണ്ടിട്ടുണ്ട്… ഇവനൊക്കെ ശിശു…..

Leave a Reply

Your email address will not be published. Required fields are marked *