😈Game of Demons 9 [Demon king] [Climax]

Posted by

‘അമ്മ: ഒരത്യാവശ്യ കാര്യം പറയാൻ വിളിക്കുമ്പോൾ ഇങ്ങനെ തന്നെ ചെയ്യണം…

 

മനു: എന്താ അമ്മേ…..

 

‘അമ്മ: നിന്റെ ഭാര്യയോട് ചോദിക്ക്…..

 

മനു അഞ്ജുവിന്റെ മുഖത്തേക്ക് നോക്കി…

 

അവൾ നാണിച്ചു നിൽക്കുകയാണ്…

 

മനു: ഡീ….. എന്താ പ്രശനം……

 

അവളൊന്നും മിണ്ടിയില്ല…

 

ആ മുഖത്തെ നാണം കൂടി കൂടി വന്നു….

ആതി: ചേച്ചി ഇന്നലെ ശർധിയോട് ശർധി……

 

മനു: ആഹ്….. എങ്ങനെ ഇല്ലാതിരിക്കും…..

 

കഴിക്കുന്നതിനോക്കൊരു ലിമിറ്റ് വേണം….

 

 

അഞ്ചു: അയ്യോ ഏട്ടാ ഇതതല്ല……

 

മനു: ഓഹ്…..അപ്പൊ നാവുണ്ട് ല്ലേ……

ഒക്കെ……പറാ…. വേറെന്താ….

 

അഞ്ചു: അത്…….

 

മനു: ആഹ്….. അത്……..

 

അഞ്ചു : ഇനി റൂമിൽ നമുക്ക് രണ്ടുപേർക്ക് മാത്രം കിടക്കാൻ പറ്റില്ല….

 

മനു: എടി ദ്രോഹി….. നീ ആ കട്ടിൽ പൊട്ടിച്ച……

 

അഞ്ചു: ഓഹ്….. അതല്ല…..

 

മനു: പിന്നെന്താ….

 

ആതി: ഓഹ്….. എന്റെ മണുങ്ങുസൻ ചേട്ടായി……

ചേച്ചി ഗർഭിണിയാണ്………’”””

 

ആ വാക്കുകൾ അവന്റെ മനസ്സിൽ വല്ലാത്തൊരു വികാരം ഉണർത്തി….

Leave a Reply

Your email address will not be published. Required fields are marked *