😈Game of Demons 9 [Demon king] [Climax]

Posted by

 

കുറച്ചു നേരം കണ്ണുനീരും സമാധാനിപ്പിക്കലും പരിഭവം പറച്ചിലുമായി മുന്നോട്ട് പോയി….

ഇപ്പോൾ എല്ലാവരും അത് ഉൾക്കൊണ്ടുകഴിഞ്ഞു….

എല്ലാവരിലെയും പേടിയും ടെൻഷനും പോയകന്നു….

 

ആതി: രണ്ട് കൊരങ്ങന്മാരും കള്ളും കുടിച്ച് വണ്ടി എവടേലും ഇടിച്ചുകാണും……

 

മനു: കള്ളോ…..ഞങ്ങളോ…..

 

ആതി: അയ്യോ….. പുണ്യാളമാർ….

 

മനു: എടി ചക്കപോത്തെ…. ഞാനെപ്പോഴെങ്കിലും കുടിക്കുന്നത് നീ കണ്ടിട്ടുണ്ടോഡീ…..

 

ആതി: ഏട്ടൻ കുടിച്ച് കാണില്ല…. ദേ…. ഈ സാധനം കുടിക്കും…..

 

ആതി രാജീവിന്റെ കയ്യിലൊരു പിച്ചുകൊടുത്തു….

 

രാജീവ്: ആ…….. യ്യോ…. എന്റെ കയ്യ്…..

ഇവടേലും rest താടി…..

 

ആതി: എന്നോട് ചോദിക്കാതെ കാലോടിച്ചിട്ടല്ലേ….

 

രാജീവ്: ഇതൊക്കെ ചോദിച്ചിട്ട് ചെയ്യുന്ന കാര്യണോ….

 

ആതി: ഹും……..

 

അവൾ ചുണ്ട് കൂർപ്പിച്ച് കള്ള ദേഷ്യം കാണിച്ചു…

 

‘അമ്മ: ഡാ….. നിന്നെ ഇന്നലെ രാത്രി എത്രപ്രവശ്യം വിളിച്ചു…..

നീ എന്താ ഫോൺ എടുക്കാഞ്ഞേ……

 

മനു: ഞാൻ കണ്ടില്ല രാധമ്മേ….

 

‘അമ്മ: രണ്ടുപേരും കണ്ടില്ലേ…..

രണ്ടിനേയും മാറി മാറി വിളിച്ചിട്ടും എടുത്തില്ലല്ലോ….

 

 

മനുവും രാജീവും എന്തുതരം പറയണമെന്നറിയതെ പരുങ്ങി…

Leave a Reply

Your email address will not be published. Required fields are marked *