😈Game of Demons 9 [Demon king] [Climax]

Posted by

 

ജോണ്: നിനക്കിന്ന് ഇവിടുന്ന് ജീവനോടെ പോകാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ…..

 

‘”” ഉണ്ട്…… ‘”‘

 

ഞാൻ: എങ്ങനെന്നറിഞ്ഞാൽ കൊള്ളായിരുന്നു….. എന്നെ തോൽപ്പിച്ചോ….. ഹ ഹ ഹ …….

 

ഞാൻ അവളെ നോക്കി ചിരിക്കാൻ തുടങ്ങി.

 

‘”” ഞാനല്ല….. എന്റെ അനിയൻ….. ‘””

 

അതും പറഞ്ഞ് എന്റെ പുറകിലേക്ക് കൈ ചൂണ്ടി.

 

ഇരുട്ടിന്റെ മറവിൽ ഒരു രൂപം…

ആ രൂപ എന്റെ നേർക്ക് കുറച്ചു മുന്നോട്ട് വന്നു. വെളിച്ചത്തിൽ അവന്റെ മുഖം ഞാൻ കണ്ടു…

 

നേരത്തെ അവളെ കെട്ടിപിടിച്ച ആ പയ്യൻ…

 

ഷർട്ടൂരി ഒരു ഫൈറ്ററെ പോലെയാണ് അവൻ വന്നിരുന്നത്…

 

വളരെ ശക്തവും ഉറച്ചതുമായ ശരീരം…

അവനെ കണ്ടപ്പോൾ എന്റെയുള്ളിൽ പുച്ഛമാണ് വന്നത്.

 

ഞാൻ; ഈ ചെള്ള് പയ്യനെകൊണ്ട് എന്നെ തോല്പിക്കന്നാണോ കരുതിയത്…..

ഞാനവളെ നോക്കി ചോതിച്ചു.

 

‘””” അതേ….. സ്ത്രീക്ക് വിലപറയുന്ന നിന്നെപ്പോലെ ആണും പെണ്ണും കേട്ട നാറികൾക്ക് ഇവനാ നല്ലത്… ഇതെന്റെ അനിയന് ഞാൻ നേരിട്ട് കൊടുക്കുന്ന കൊട്ടേഷൻ ‘”””

 

ഞാൻ: ഹ ഹ ഹ ഹ ……. സാരമില്ല…. നിന്റെ കൂടെ നിന്റെ അനിയനെയും തീർത്തേക്കാം …… challenge accepted…..

 

ഞാനവളെ വിട്ട് അവന്റെ അടുത്തേക്ക് പോയി.
ആ മുഖത്ത് ഒരു ചെറു ഭയത്തിന്റെ കാണികപോലും ഞാൻ കണ്ടിരുന്നില്ല…

ഞാൻ വേഗം കാലുയർത്തി അവന്റെ നെഞ്ചിലേക്ക് ചവിട്ടി. ആ ചവിട്ടിന് അവൻ ദൂരേക്ക് തരിച്ചു വീണു.

 

എന്റെ മുഖത്ത് വളരെ ഗുഡമായ ചിരി ഉണർന്നു.

ഞാൻ അവന്റെ ചേച്ചിയെ നോക്കി..എന്റെ പെട്ടന്നുള്ള ആക്രമണം കണ്ട് ആകെ ഞെട്ടിയിരിക്കുകയാണ് അവൾ.

Leave a Reply

Your email address will not be published. Required fields are marked *