😈Game of Demons 9 [Demon king] [Climax]

Posted by

 

ആ പല്ലിൽ ബ്രഷ് ഉരച്ച കയ്യിൽ അഞ്ചു പിടിത്തമിട്ടു.

 

അഞ്ചു: സോറി ഏട്ടാ…. അറിയാതെ വായിന്ന് വീണതാ….

 

മനു: സാരല്ല…. പോട്ടെ….

 

അഞ്ചു: ന്നോട് ദേഷ്യണോ….

 

മനു: ദേഷ്യമൊന്നുമില്ല… ന്നാലും ഒരു വേദന… നീ അറപ്പാണൊന്നൊക്കെ ചോദിച്ചപ്പോ…. നീ എനിക്ക് അങ്ങനാണോ അഞ്ചു….

 

അവളുടെ കണ്ണുകൾ കലങ്ങി.

 

അഞ്ചു: സോറി ഏട്ടാ…. ഞാൻ അറിയാതെ…

 

മനു: ദേ അപ്പോഴേക്കും കരഞ്ഞു…. ഇതാ ഞാൻ 16 വയസ്സാണോന്ന് ചോതിച്ചേ…. എപ്പോഴും ഈ കരച്ചിൽ…

 

അഞ്ചു: ഞാനിനി അങ്ങനെ പറയില്ലാട്ടൊ…

 

മനു: പറഞ്ഞ ആ പല്ലടിച്ചു പൊളിക്കും….

അഞ്ചു: എന്റെയോ….

 

മനു: അല്ല എന്റെ…. അനങ്ങാതെ നിക്ക് പെണ്ണേ….

അവളവനെ നോക്കി പല്ല് തേക്കൻ വായും തുറന്നുകൊടുത്ത് അനങ്ങാതെ നിന്നു. കുറച്ചു കഴിഞ്ഞപ്പോ അവന്റെ കയിൽ നിന്നും ബ്രഷ് പിടിച്ചുവാങ്ങി പേസ്റ്റ് തേച്ച് മനുവിന്റെ വായിലേക്ക് വച്ചു. അവൾ തന്നെ തേപ്പിക്കുകയും ചെയ്തു.

 

വായും മുഖവും കഴുകി പോകാൻ തുനിഞ്ഞതും മനു അവളെ പിടിച്ച് തന്റെ മാറിലേക്ക് ഇട്ടു. എന്നിട്ട് വേഗം ഷവർ ഓണാക്കി…

പെട്ടെന്ന് തണുത്ത വെള്ളം ദേഹത്ത് വീണപ്പോൾ അവളൊന്ന് വിറച്ചു.

 

അഞ്ചു: ഹാ….. എന്താ ഏട്ടാ ഇത്…. ഇന്റെ ഡ്രെസ്സൊക്കെ നനഞ്ഞു…

 

മനു: എന്തായാലും പല്ല് തേച്ചു…. ഇനി കുളിച്ചിട്ട് ഇറങ്ങിയ പോരെ എന്റെ അഞ്ചോ….

 

അഞ്ചു: ന്നാ പറഞ്ഞിട്ട് ഒഴിക്കണ്ടേ…

Leave a Reply

Your email address will not be published. Required fields are marked *