😈Game of Demons 9 [Demon king] [Climax]

Posted by

 

രാജീവ് : ഹമ്മ്….. നീ പേടിക്കണ്ടാ…. നമുക്ക് നാളെ മനു വന്നെന്ന് ശേഷം പോവാട്ടോ….

 

രൂപ: ഹമ്മ്…….

 

അവളുടെ മുഖത്ത് അവളുടെ അച്ഛന് വല്ലതും പറ്റുമൊന്നാ പേടിയും ആശങ്കയും ഉണ്ടായിരുന്നു….

 

ഈ അവസ്ഥയിൽ അല്ലായിരുന്നെങ്കിൽ രാജീവ് അവളെ ഇപ്പോൾ തന്നെ അവിടെത്തിക്കുമായിരുന്നു…

 

പക്ഷെ സമയവും സാഹചര്യവും അവനെതിരാണ്…

 

അച്ഛന് കുഴപ്പമില്ലെന്ന വാർത്ത അവന് നന്നേ സമാധാനം നൽകിയിരുന്നു…

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

രാവിലെ 7 മണിക്ക് കരിപ്പൂർ വിമാനത്താവളത്തിൽ ഡൽഹിലൽനിന്നുമുള്ള ഫ്ലാറ്റ് പറന്നിറങ്ങി.

അലിയും ജോണും കോട്ടും സ്യൂട്ടുമിട്ട് മുന്നിൽ നടന്നു.

പിന്നാലെ സിംഗരയും ശിവയും രാജുവുമാടക്കം 6 പേരും വന്നു…

കയ്യിൽ ഒരു ബാഗ് മാത്രമേ ഉള്ളു….

അവർ നേരെ സെക്യൂരിറ്റി ചെക്ക് നടക്കുന്ന ഇടത്തേക്ക് നടന്നു.

അലി തന്റെ വാച്ചിൽ device ഹാക്കിങ് മോഡ് ഓണാക്കി….

അതിനാൽ അവരുടെ ദേഹത്തുണ്ടായിരുന്ന ആയുധങ്ങളെ കണ്ടുപിടിക്കാൻ അതിനായില്ല…

പിന്നെ ഒരു സെക്യൂരിറ്റി വന്ന് അവരെ പരിശോധിച്ചു…

അയാൾ ഒന്നുമില്ലെന്ന് പറഞ്ഞു…

പോകും മുമ്പ് അയാൾ അലിയെ നോക്കി ചിരിച്ചു…

അയാൾ തിരിച്ചും…

പുറത്ത് ജോസും കൂട്ടരും അവരെ കാത്തു നിൽപ്പുണ്ടയിരുന്നു… ജോസിനെ കാണാൻ സിനിമ നടൻ ബൈജു സന്തോഷിനെ പോലെയായിരുന്നു..

 

അവർക്കടുത്തെത്തിയതും അയാൾ രണ്ട് മാലയെടുത്ത് ജോണിനേയും അലിയേയും അണിയിച്ചു.

 

അലി സിംഗരയെയൊന്ന് നോക്കി.

അയാളൊന്നുമില്ലെന്ന് ആംഗ്യം കാണിച്ചു.

 

അലി ; എന്താണിത്….

 

ജോസ് : ഹാ….. ഭായിക്ക് മലയാളം വരോ…

 

അലി ; എനിക്കൊരുവിധപ്പെട്ട ഭാഷയൊക്കെ അറിയാ…..

Leave a Reply

Your email address will not be published. Required fields are marked *